ആരാണാ ഭാഗ്യവാന്‍? തിരുവോണം ബമ്പര്‍ 25 കോടി അടിച്ചത് ടിഎച്ച് 577825 എന്ന് നമ്പറിന് ; നെട്ടൂര്‍ സ്വദേശി ലതീഷ് വില്‍പ്പന നടത്തിയ ടിക്കറ്റിന് സമ്മാനം ; മാസങ്ങള്‍ക്ക് മുമ്പ് ഒരുകോടിയും അടിച്ചു

തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബമ്പര്‍ 25 കോടിയുടെ സമ്മാനം അടിച്ചത് ടിഎച്ച് 577825 എന്ന് നമ്പറിന്. കേരളം ആകാംഷയോടെ കോടീശ്വരനെ കാത്തിരിക്കുന്നു. വൈറ്റില നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി ഏജന്റായ ലതീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 500 രൂപ വിലയുള്ള ഓണം ബംമ്പര്‍ ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.
പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ വില്‍പ്പന നടന്നത്. നെട്ടൂര്‍ സ്വദേശിയായ ലതീഷ് ഐഎന്‍ടിയുസി ജംഗ്ഷനില്‍ വില്‍പ്പന നടത്തിയ ടിക്കറ്റിനാണ് ബമ്പര്‍ അടിച്ചിരിക്കുന്നത്. നേരത്തേ കഴിഞ്ഞമാസങ്ങളില്‍ ഒരുകോടി രൂപ സമ്മാനം അടിച്ച ഏജന്റാണ് ലതീഷ്. കൂടുതല്‍ ടിക്കറ്റുകളും പോയത് നെട്ടൂര്‍ ഭാഗത്ത് തന്നെയാണ്.
മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി നല്‍കുന്നു. 500 രൂപ അവസാന സമ്മാനം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളുണ്ട്. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാലാണ് ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് എടുത്തത്. 500 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം.






