Breaking NewsKerala

കലയും സ്പോര്‍ട്സും മനുഷ്യരെ ഒരുമിപ്പിക്കാനുള്ളത് ; ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ടീമംഗങ്ങള്‍ തമ്മില്‍ കൈ കൊടുക്കണമായിരുന്നെന്ന് സന്തോഷ് ഏച്ചിക്കാനം

കണ്ണൂര്‍: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ടീമംഗങ്ങള്‍ തമ്മില്‍ കൈ കൊടുക്കാതെ നിന്നത് തെറ്റാണെന്നും ഇരു ടീമംഗങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ കെട്ടിപ്പിടിച്ചിരുന്നെങ്കില്‍ വിശ്വമാനവ സ്നേഹത്തിന്റെ മറ്റൊരു മാതൃകയാകുമായിരുന്നെന്നും എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം. കലയും സ്പോര്‍ട്സും മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതാണെന്നും വിഭാഗീകത ഉണ്ടാക്കാനുള്ളതല്ലെന്നും പറഞ്ഞു.

കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് മത്സരത്തില്‍ ഒരിടത്തും ഇരുടീമിന്റെ കളിക്കാര്‍ തമ്മില്‍ ഷേക്ക് ഹാന്‍ഡ് പോലെയുള്ള ഒരു കാര്യവും ചെയ്യാതിരുന്നത് വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ കലയും കായിക വിനോദങ്ങളും സാഹിത്യവും മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതാണെന്നും എന്നാല്‍ ഏഷ്യാകപ്പില്‍ വിഭാഗീയതയാണ് ഉണ്ടാക്കിയതെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.

Signature-ad

ാഹിത്യവും കായിക വിനോദവുമെല്ലാം വിശ്വമാനവ സ്‌നേഹമായിരിക്കണമെന്നും മത്സരമാകരുതെന്നും പറഞ്ഞു ഇത്തരം രീതികള്‍ നൂറുശതമാനം തെറ്റാണെന്നും പാലില്‍ വെള്ളം ചേര്‍ക്കുന്നതുപോലെയാണെന്നും നിരന്തരം വിളിച്ചു പറയുന്ന പ്രസ്ഥാനമാണ് സാഹിത്യമെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തിലായിരുന്നു ഇന്ത്യാ പാക് മത്സരം നടന്നത്. ഫൈനലടക്കം മൂന്ന് മത്സരങ്ങളാണ് ഇരുടീമും കളിച്ചത്. താരങ്ങള്‍ എതിര്‍ടീമിന് കൈകൊടുക്കാതെ മൈതാനം വിടുകയായിരുന്നു.

 

Back to top button
error: