തമിഴ്നടന്‍ വിജയ് യുടെ രാഷ്ട്രീയ റാലിക്കിടെ വന്‍ ദുരന്തം ; തിക്കിലും തിരക്കിലും പെട്ട് 33 പേര് മരണമടഞ്ഞതായി റിപ്പോര്‍ട്ട് ; 30,000 പേരുടെ സ്ഥാനത്ത് വന്നത് 60,000 പേര്, മരണസംഖ്യ ഉയര്‍ന്നേക്കും

ചെന്നൈ: തമിഴ് സൂപ്പര്‍താരവും ടിവികെ നേതാവുമായ വിജയ്യുടെ റാലിയില്‍ വന്‍ ദുരന്തം ഉണ്ടായതായി റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലുംപെട്ട് 33 പേര് മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ടെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
വിജയ്യുടെ കരൂറിലെ റാലിക്കിടെയായിരുന്നു സംഭവം. പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന് വിലയിരുത്തി. പന്ത്രണ്ട് പേര് മരിച്ച തായി ജില്ലാ കളക്ടര്‍ എം തങ്കവേല്‍ സ്ഥിരീകരിച്ചു. പോലീസ് റാലിയുടെ സംഘാടക ര്‍ക്കെ തിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടിവികെ നിയമങ്ങള്‍ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്.
അന്വേഷണാടിസ്ഥാനത്തില്‍, രാത്രി 7.45 ഓടെയാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നടനെ കാണാനുള്ള തിടുക്കത്തില്‍, വലിയൊരു കൂട്ടം ആളുകള്‍ സ്റ്റേജിന്റെ ബാരിക്കേഡുകളിലേക്ക് തിക്കിത്തിരക്കി. ഈ തിരക്കിനിടയില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് ബോധക്ഷയമുണ്ടായി. സന്നദ്ധപ്രവര്‍ത്തകരും പോലീസും കൃത്യസമയത്ത് ഇടപെടാ ന് പരാജയപ്പെട്ടതിനാല്‍ പലരും തിരക്കില്‍പ്പെട്ട് ചവിട്ടേല്ക്കുകയുമുണ്ടായി. റാലിയുടെ ദൃശ്യങ്ങള്‍വെച്ച്, ഏതാനും പേര്‍ക്ക് ബോധക്ഷയമുണ്ടായപ്പോള്‍ നടന്‍കൂടിയായ രാഷ്ട്രീയ ക്കാരന് പ്രസംഗം നിര്‍ത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതും കാണാമായിരുന്നു.
ഏകദേശം 30,000 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാല്‍നടയായും ട്രാക്ടറുകളിലും ബസുകളിലുമായി ഏകദേശം 60,000 പേര് റാലിയില്‍ പങ്കെടുത്തതായിട്ടാണ് വിവരം. പ്രാദേശിക തമിഴ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്റ്റേജിന് ചുറ്റും ബഫര്‍ സോണുകളുടെ അഭാവമുണ്ടായിരുന്നു. ഇതും ആളുകള്‍ക്ക് വിജയിനെ കാണാനായി കൂടുതല്‍ അടുത്തേക്ക് നീങ്ങാന്‍ കാരണമായി. ഈ തിക്കും തിരക്കുമാണ് അപകടത്തിന് പ്രധാന കാരണം.
ആംബുലന്‍സുകള്‍ക്ക് തിരക്കിനിടയിലൂടെ പോകാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പരിക്കേറ്റ വര്‍ക്ക് വഴിയൊരുക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. പലരെയും കരൂര്‍ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് ചിലരെ ഈറോഡ്, തിരുച്ചിറപ്പള്ളി മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്തു. 10 പേര് മരിച്ചതായി ജില്ലാ അധികൃതര്‍ പിന്നീട് സ്ഥിരീകരിച്ചു. എല്ലാ ആശുപത്രികളും റിപ്പോര്‍ട്ടുകള്‍ സമര്പ്പിച്ചുക ഴിഞ്ഞാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് നാളെ കരൂരിലെത്തും. കരൂര്‍ ദുരന്തത്തില്‍ അനുശോ ചനം അറിയിച്ച് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി രംഗത്ത് വന്നിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാനും, മരണപ്പെട്ടവരുടെ കുടുംബ ങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വരാനിരി ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വിജയ് നടത്തുന്ന തമിഴ്നാട് പര്യടനത്തില്‍ താരത്തെ കാണാന്‍ എല്ലായിടത്തും വലിയ ജനക്കൂട്ടമാണ്.
നേരത്തേ നാമക്കലില്‍ പര്യടനത്തിനിടയില്‍ ബിജെപിയുമായി ഒരിക്കലും ചേര്‍ന്ന് പോകി ല്ലെന്നും ഡിഎംകെയും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും ഡിഎംകെ യ്ക്ക് വോട്ടുചെയ്യുന്നത് ബിജെപിക്ക് വോട്ടുചെയ്യുന്നതു പോലെയാണെന്നും വിജയ് പറഞ്ഞു. ഡിഎംകെ ജനങ്ങളെ പറ്റിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വിജയ് മുന്നറിയിപ്പ് നല്കി.






