ഇന്ത്യാ – പാക് വെടിനിര്‍ത്തലിന് സഹായമായത് അമേരിക്കയുടെ ഇടപെടല്‍ ; ഡൊണാള്‍ഡ് ട്രംപിന് നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് പാകിസ്താന്‍ ; കൂടിക്കാഴ്ചയ്ക്ക് ശേഷം മലക്കം മറിഞ്ഞു

ന്യൂയോര്‍ക്ക്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ശക്തമായി പ്രതികരിച്ചതോടെ നടന്ന ഇന്ത്യാ – പാക് സംഘര്‍ഷത്തില്‍ മലക്കം മറിഞ്ഞ് പാകിസ്താന്‍. നേരത്തേ അമേരിക്കന്‍ ഇടപെടല്‍ തള്ളി രംഗത്ത് വന്നിരുന്ന പാകിസ്താന്‍ ഐക്യരാഷ്ട്രസഭയില്‍ നിലപാടില്‍ വ്യത്യാസം വരുത്തി ട്രംപിന് പിന്തുണയുമായെത്തി. അമേരിക്കന്‍ ഇടപെടല്‍ കാരണം യുദ്ധം ഒഴിവായിപ്പോയെന്നായിരുന്നു പ്രതികരണം. സമാധാനം പുനസ്ഥാപിക്കുന്നതില്‍ ട്രംപിന് നിര്‍ണായക സ്ഥാനമുണ്ടെന്നും പറഞ്ഞു.
സെനിക മേധാവി അസിം മുനീറിനൊപ്പം പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഡോണാള്‍ഡ് ട്രംപ് കൃത്യ സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധം നടന്നേനെയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വെടി നിര്‍ത്തലിന് പങ്കു വഹിച്ചതിന്റെ പേരില്‍ ട്രംപ് സമാധാന നൊബേലിന് അര്‍ഹനാണെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.
ഷെരീഫിന്റെ വൈറ്റ് ഹൗസിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഇതെങ്കിലും അമേരിക്ക പാക് ഉന്നതാധികാരികളെ സ്വീകരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഏപ്രില്‍ 22 ലെ ആക്രമണത്തിന് പാകിസ്താന്‍ സൈനിക മേധാവിയാണ് പ്രകോപനം സൃഷ്ടിച്ചതെന്ന ഇന്ത്യയുടെ ആരോപണത്തെ അവഗണിച്ചുകൊണ്ട് ജൂണ്‍ 18 ന് ഔദ്യോഗിക വസതിയില്‍ ട്രംപ് അസിം മുനീറിനെ ആതിഥേയത്വം വഹിച്ചിരുന്നു. പിന്നീട് ഓഗസ്റ്റില്‍ വീണ്ടും അസിം മുനീര്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ 500 മില്ല്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപം അമേരിക്ക പാകിസ്താന് ഉറപ്പ് നല്‍കുകയും ചെയതിരുന്നു.






