പെട്രോൾ, ഡീസൽ നികുതിയിൽ കുറവു വരുത്തില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ സൂചിപ്പിച്ചു.
എക്സൈസ് തീരുവയിൽ കുറവു വരുത്തിയ കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾ വാറ്റ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രസർക്കാർ പ്രത്യേകമായി ചുമത്തിയിരുന്ന എക്സൈസ് തീരുവയാണ് കുറച്ചിരിക്കുന്നത്. ഇതു സംസ്ഥാനങ്ങൾക്കു വീതം വയ്ക്കുന്നതല്ല. സംസ്ഥാനത്തിന് പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമാണ് നികുതി ചുമത്താൻ അധികാരമുള്ളത്. ഈ സാഹചര്യത്തിൽ നികുതി കുറയ്ക്കാൻ ആലോചിക്കുന്നില്ലെന്നു ധനമന്ത്രി പ്രതികരിച്ചു.