NEWS

ശബരിമലയിലും തെന്മലയിലും വാഹനാപകടങ്ങൾ, ആളപായമില്ല

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം വട്ടപ്പാറയിൽ വച്ചും വിനോദ സഞ്ചാരത്തിനു പോയവരുടെ ജീപ്പ് തെന്മലയില്‍ മഴവെള്ളപ്പാച്ചിലില്‍പെട്ടുമാണ് അപകടമുണ്ടായത്

എരുമേലി:പമ്പാവാലി വട്ടപ്പാറയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു . എരുമേലിയിൽ നിന്നും പമ്പയ്ക്ക് പോയ കർണ്ണാടക സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.

ഡ്രൈവർ ഉറങ്ങായിപോയതാണ് അപകടകാരണം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഐക്കര ജോർജ്ജ് കുട്ടിയുടെ വീടിന് മുകളിലേയ്ക്ക് വാഹനം വീണത്.
വീടിന്റെ ഒരു ഭാഗത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചു .

തെന്മല റോസ്മലയിൽ വിനോദസഞ്ചാരത്തിന് പോയവരുടെ ജീപ്പ് മഴവെള്ളപ്പാച്ചിലിൽപെട്ടു. നാട്ടുകാർ വാഹനത്തിലുണ്ടായിരുന്നവരെ സാഹസികമായി രക്ഷപ്പെടുത്തി.
കൊല്ലം സ്വദേശികളായ രാജ്കുമാർ, രഞ്ജു എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

ജീപ്പിലുണ്ടായിരുന്ന ഒരാൾക്ക് സാരമായ പരിക്കേറ്റു. ഇരുവർക്കും ആര്യങ്കാവ് സെന്റ് മേരീസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ബുധാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

Back to top button
error: