Breaking NewsLIFELife StyleNewsthen Special

കടവുമില്ല, കുടുംബപ്രശ്‌നവുമില്ല ; പാമ്പ് കടിച്ചെന്ന് അലറി വിളിച്ച് ഡ്രൈവറെക്കൊണ്ട് വാഹനം നിര്‍ത്തിച്ചു ; കാറില്‍ നിന്നും ചാടിയിറങ്ങി ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ നിന്ന് കടലില്‍ചാടി മരിച്ചു

മുംബൈ: വ്യാപാരിയായ 47 കാരന്‍ മുംബൈയില്‍ ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആന്ധേരി (വെസ്റ്റ്) സ്വദേശിയായ അമിത് ചോപ്ര എന്നയാളാണ് മരിച്ചത്.

കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടല്‍പാലത്തിന്റെ നടുവില്‍ എത്തിയപ്പോള്‍ ഒരു പാമ്പ് കടിച്ചതായി പറഞ്ഞ് അദ്ദേഹം ഡ്രൈവറെക്കൊണ്ട് വാഹനം നിര്‍ത്തിച്ചു. ഉടന്‍ തന്നെ കാറില്‍ നിന്ന് ഇറങ്ങിയോടി സീ ലിങ്കില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

Signature-ad

സംഭവം നടന്ന ഉടന്‍ തന്നെ കാബ് ഡ്രൈവര്‍ പോലീസിനെ വിവരമറിയിച്ചു. ചോപ്രയുടെ മൊബൈല്‍ ഫോണും സ്ലിംഗ് ബാഗും കാറില്‍ നിന്ന് കണ്ടെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതിനാല്‍ പോലീസ് അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടു.

വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് മൃതദേഹം ജുഹു കടല്‍ത്തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. പോലീസ് പറയുന്നതനുസരിച്ച്, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും കുടുംബത്തിന് സാമ്പത്തിക ബാധ്യതകളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്നും അവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നില്ലെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.

മരണപ്പെട്ട അമിത് ചോപ്രയ്ക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. കേസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്കായി അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ അയച്ചിട്ടുണ്ട്.

ചോപ്രയുടെ ഭാര്യ പറയുന്നതനുസരിച്ച്, അദ്ദേഹം രാത്രിയില്‍ വീട്ടില്‍ നിന്ന് പോവുകയും കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ തിരിച്ചെത്തിയില്ല, അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതു കാരണം കുടുംബം ആശങ്കയിലായതിനെ തുടര്‍ന്ന് പോലീസില്‍ കാണാതായതായി പരാതി നല്‍കി.

ചോപ്രയ്ക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. സഹോദരന് ബിസിനസ്സുണ്ട്. കുടുംബത്തിന് യാതൊരു കടബാധ്യതകളുമില്ലെന്നും, ചോപ്ര വിഷാദരോഗത്തിന് അടിമയാണെന്ന് അറിയില്ലായിരുന്നെന്നും കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീകസമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ മാനസീക വിദഗ്ദ്ധരെ സമീപിക്കുക)

Back to top button
error: