ചെറുവത്തൂര്‍ പ്രകൃതിവിരുദ്ധപീഡനം: 16 കാരന്‍ ഇരയായ കേസില്‍ ലക്ഷങ്ങളുടെ ഇടപാട്; കുരുക്കിയത് ഡേറ്റിങ് ഡേറ്റിങ് ആപ് വഴി, ലോഡ്ജുകാര്‍ക്കും പങ്ക്

കാസര്‍കോട്: സ്വവര്‍ഗരതിക്കാര്‍ക്കുള്ള ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട് പതിനാറുകാരനെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു രൂപയുടെ ഇടപാടു നടന്നതായി വിവരം. ചില ലോഡ്ജുകള്‍ കേന്ദ്രീകരിച്ചു നടന്ന പീഡനത്തിലും സാമ്പത്തിക ഇടപാടിലും ലോഡ്ജ് നടത്തിപ്പുകാര്‍ക്കും പങ്കുണ്ടെന്നാണു സൂചന. അതേസമയം, പീഡനം നടന്ന സ്ഥലങ്ങളില്‍ ചന്തേര പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ചെറുവത്തൂരിലെ ലോഡ്ജില്‍ പരിശോധന നടത്തി. കാസര്‍കോടിനു പുറമെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലും കേസുണ്ട്. അവിടെയും തെളിവെടുപ്പിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
16 കാരനായ വിദ്യാര്‍ഥി പീഡനത്തിന് ഇരയായ കേസില്‍ 12 പേരാണ് ഇതുവരെ പിടിയിലായത്. ഇത്തരം ഡേറ്റിങ് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ പൂര്‍ണമായ വ്യക്തിവിവരം രേഖകള്‍ സഹിതം നല്‍കണമെന്നില്ല. അതുകൊണ്ടുതന്നെ, പ്രായപൂര്‍ത്തിയായെന്നു കാട്ടി ആപ്പില്‍ അംഗമാകാം. കുറ്റകൃത്യത്തിന്റെ പേരില്‍ ആപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. ആപ്പുകളില്‍ ലോഗിന്‍ ചെയ്യാന്‍ വ്യക്തിവിവരങ്ങളും തിരിച്ചറിയല്‍ രേഖകളും നിര്‍ബന്ധമാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബേക്കല്‍ എഇഒ വി.കെ.സൈനുദ്ദീന്‍, റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരന്‍ ചിത്രരാജ് എന്നിവരുള്‍പ്പെടെ 12 പേരെയാണ് ഇതുവരെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ സിറാജ് ഉള്‍പ്പെടെ 4 പേര്‍ ഒളിവിലാണ്. പല തവണ പൊലീസ് സിറാജിന്റെ വീട്ടില്‍ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച പൊലീസ് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന സിറാജ് മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.
വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് അമ്മ കാണുകയും തുടര്‍ന്നു ഫോണ്‍ പരിശോധിക്കുകയും ചെയ്തതോടെയാണു സംശയം തോന്നിയത്. തുടര്‍ന്നു പൊലീസില്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍നിന്നു വിവരം ശേഖരിച്ചതോടെയാണ് പീഡനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.






