മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വെയ്ക്കുന്നു ; കോടികളുടെയും ലക്ഷത്തിന്റെയും 1300 സാധനങ്ങള്‍ ; 5.5 ലക്ഷത്തിന്റെ രാമക്ഷേത്ര മാതൃകയും 1.03 കോടിയുടെ ഭവാനിദേവിയുടെ വിഗ്രഹവുമുണ്ട്

ഡല്‍ഹി: ജന്മദിനത്തില് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിലയേറിയ സമ്മാനങ്ങള്‍ ലേലത്തിന് വെയ്്ക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ചെറുരൂപം, ഭവാനിദേവിയുടെ എന്നിവയും ലേലവസ്തുക്കളില്‍ പെടുന്നു.
പിഎം മെമന്റോസ് വെബ്സൈറ്റ് അനുസരിച്ച്, ഭവാനി ദേവി വിഗ്രഹത്തിന് 1.03 കോടി രൂപയാണ് അടിസ്ഥാന വില, അതേസമയം രാമക്ഷേത്രത്തിന്റെ മാതൃകയ്ക്ക് 5.5 ലക്ഷം രൂപയും. 2024-ലെ പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ ജേതാക്കള്‍ ഉപയോഗിച്ച മൂന്ന് ജോഡി ഷൂസുകളും ലേലത്തിനുണ്ട്, ഓരോ ജോഡി ഷൂസിനും 7.7 ലക്ഷം രൂപ വീതം വിലയുണ്ട്.
സെപ്റ്റംബര്‍ 17-ന് ജന്മദിനത്തില് ആരംഭിച്ച് ഒക്ടോബര്‍ 2 വരെ 1,300-ലധികം സമ്മാനങ്ങളാണ് ഓണ്‍ലൈന്‍ ലേലത്തിന് വെച്ചിരിക്കുന്നത്. ജമ്മു കാശ്മീരില്‍ നിന്നുള്ള ഒരു പഷ്മിന ഷാള്‍, രാം ദര്‍ബാറിന്റെ തഞ്ചാവൂര്‍ പെയിന്റിംഗ്, ഒരു ലോഹ നടരാജ പ്രതിമ, ഗുജറാത്തില്‍ നിന്നുള്ള ഒരു റോഗന്‍ കലാസൃഷ്ടി, കൈകൊണ്ട് നെയ്ത നാഗ ഷാള്‍ എന്നിവയും മറ്റ് സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഈ വര്‍ഷത്തെ പ്രത്യേക ആകര്‍ഷണം, പാരിസ് പാരാലിമ്പിക്സില്‍ ഇന്ത്യന്‍ പാരാ-അത്ലറ്റുകള് സംഭാവന ചെയ്ത കായിക സ്മരണികകളാണ്. നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലാണ് ലേലം. 2019-ല്‍ ആദ്യ ലേലം നടന്നതുമുതല്‍, ഗംഗാ നദിയുടെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി ആരംഭിച്ച ‘നമാമി ഗംഗ’ പദ്ധതിക്ക് 50 കോടിയിലധികം രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്.






