Breaking NewsLead NewsLIFELife Style

പടിയിറങ്ങിയത് ദിലീപിന്റെ ഭാഗ്യദേവത, അക്കൗണ്ട് പൂട്ടി, കാറുമില്ല; മഞ്ജു ഒറ്റയ്ക്കുണ്ടാക്കിയ ഇന്നത്ത ആസ്തി

പ്രിയ താരം മഞ്ജു വാര്യരുടെ 47 ാം പിറന്നാള്‍ ദിനമായിരുന്നു സെപ്റ്റംബര്‍ 10ന്. നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിക്കുന്നുണ്ട്. സിനിമയേക്കാള്‍ നാടകീയമാണ് മഞ്ജു ജീവിതത്തില്‍ പിന്നിട്ട പാതകളെന്ന് ആരാധകര്‍ പറയാറുണ്ട്. കരിയറില്‍ തിളങ്ങി നിന്ന കാലത്ത് 19 വയസിലെ വിവാഹം, അഭിനയ രംഗത്ത് നിന്നുള്ള പിന്മാറ്റം, ദിലീപുമായുള്ള വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, വേര്‍പിരിയല്‍, സിനിമാ രംഗത്തേക്കുള്ള ശക്തമായ തിരിച്ച് വരവ് തുടങ്ങി പല ഘട്ടങ്ങള്‍ മഞ്ജു ജീവിതത്തില്‍ കണ്ടു.

മലയാളത്തില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിയാണ് മഞ്ജു വാര്യര്‍. കോടികള്‍ പ്രതിഫലമായി ലഭിക്കുന്ന നടി. ലളിത ജീവിതം നയിക്കുന്ന ആളാണെങ്കിലും വലിയ ആസ്തി മഞ്ജുവിനുണ്ട്. സൗഭാദ്യങ്ങളില്‍ കഴിയുന്ന മഞ്ജു ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് സാമ്പത്തികമായി പ്രയാസം നേരിട്ടത്. ദിലീപുമായുള്ള വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടമായിരുന്നു അത്. അന്ന് മോളിവുഡിനെ ഭരിക്കുന്ന താരമാണ് ദിലീപ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 300 കോടിയുടെ ആസ്തിയുള്ള താരം. സിനിമയ്ക്ക് പുറമെ റിയല്‍ എസ്റ്റേറ്റില്‍ നിന്നും കോടികള്‍ സമ്പാദിക്കുന്നു.

Signature-ad

സര്‍വ സൗഭാഗ്യങ്ങളോടെയുള്ള ജീവിതമാണ് മഞ്ജു വിവാഹ ശേഷം നയിച്ചതെങ്കിലും വിവാഹബന്ധത്തില്‍ വിള്ളലുകള്‍ വന്നതോടെ ഇതില്‍ മാറ്റം വന്നു. ഒരിക്കല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇതേക്കുറിച്ച് സംസാരിച്ചത്. മഞ്ജുവിന്റെ അക്കൗണ്ടുകള്‍ ദിലീപ് ഫ്രീസ് ചെയ്തിരുന്നെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരിക്കല്‍ മഞ്ജുവിനെ വിളിച്ചപ്പോഴാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം അറിഞ്ഞത്.

കരിക്കകം ക്ഷേത്രത്തില്‍ ഡാന്‍സ് ചെയ്യാന്‍ വേണ്ടിയായിരുന്നു മഞ്ജുവിനെ ഭാഗ്യലക്ഷ്മി വിളിച്ചത്. ഡാന്‍സ് ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു നല്‍കിയ മറുപടി അന്ന് ഭാഗ്യലക്ഷ്മി പങ്കുവെച്ചു. ഡാന്‍സ് ചെയ്യും ചേച്ചീ, ചെയ്‌തേ പറ്റൂ, എന്റെ കയ്യില്‍ പൈസയില്ല, സാമ്പത്തികമായി പ്രശ്‌നത്തിലാണ്. കാരണം എന്റെ അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തതിരിക്കുകയാണെന്ന് പറഞ്ഞു. ആ ഡാന്‍സ് മഞ്ജു ചെയ്‌തെന്നും ഭാഗ്യലക്ഷ്മി അന്ന് ഓര്‍ത്തു. ദിലീപ് ഇത് എതിര്‍ത്ത് കൊണ്ട് തന്നെ വിളിച്ചതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി അന്ന് സംസാരിച്ചു.

അന്ന് രാത്രി ഒന്നര മണിക്ക് എന്നെ ദിലീപ് വിളിച്ചു. ഇവിടെ കുറച്ച് പ്രശ്‌നമാണ് ചേച്ചി, ചേച്ചിയാണോ അമ്പലത്തില്‍ ഡാന്‍സ് ഫിക്‌സ് ചെയ്ത് കൊടുത്തതെന്ന് ചോദിച്ചു. ഫിക്‌സ് ചെയ്ത് കൊടുത്തതല്ല, നമ്പര്‍ കൊടുത്തതാണെന്ന് ഞാന്‍ പറഞ്ഞു. ഡാന്‍സ് കളിക്കാന്‍ പാടില്ലെന്ന് ദിലീപ് പറഞ്ഞു. പിന്നീട് ദിലീപിന്റെ സംസാരം ദേഷ്യത്തിലായെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

എന്നോട് ഷൗട്ട് ചെയ്ത് സംസാരിച്ചു. ഞാനും തിരിച്ച് സംസാരിച്ചു. ഫോണ്‍ കട്ട് ചെയ്തു. പിറ്റേന്ന് രാവിലെ മഞ്ജു വിളിച്ചപ്പോള്‍ ഇക്കാര്യം പറഞ്ഞു. ഈ പ്രശ്‌നം ഞാന്‍ ഡീല്‍ ചെയ്‌തോളാം, കുറച്ച് പ്രശ്‌നമുണ്ട് ചേച്ചീ എന്നാണ് മഞ്ജു നല്‍കിയ മറുപടിയെന്നും ഭാഗ്യലക്ഷ്മി അന്ന് ഓര്‍ത്തു. ദിലീപിന്റെ വീട്ടില്‍ നിന്നും ഇറങ്ങുന്ന ദിവസം കാര്‍ പോലും എടുക്കാന്‍ മഞ്ജുവിന് അനുവാദമില്ലായിരുന്നെന്നും അന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

എന്നാല്‍, ഇതൊന്നും മഞ്ജുവിനെ തകര്‍ത്തില്ല. സിനിമാ രംഗത്തേക്ക് തിരിച്ച് വന്നപ്പോള്‍ മുതല്‍ സിനിമകളുടെയും പരസ്യങ്ങളുടെയും കുത്തൊഴുക്കായിരുന്നു മഞ്ജുവിന്. കോടികളുടെ സമ്പാദ്യം നടി സ്വന്തമായുണ്ടാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 142 കോടി രൂപയുടെ ആസ്തി മഞ്ജുവിനുണ്ട്. വിവാഹ മോചന സമയത്ത് ജീവനാംശമായി ഒന്നും മഞ്ജു വാങ്ങിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോയത് ഭാഗ്യദേവതയാണെന്ന് ആരാധകര്‍ പറയാറുണ്ട്. മഞ്ജുവിനെ വിവാഹം ചെയ്ത ശേഷമാണ് ദിലീപ് കരിയറില്‍ വലിയ താരമായി വളര്‍ന്നത്. മഞ്ജുവുമായി പിരിഞ്ഞ ശേഷം കരിയറിലും ജീവിതത്തിലും തുടരെ തിരിച്ചടികള്‍ ദിലീപ് നേരിട്ടെന്ന് ആരാധകര്‍ പറയുന്നു.

Back to top button
error: