Breaking NewsKeralaLead NewsNEWS

പിടിവിട്ട് സ്വര്‍ണവില; പവന്‍ 82,000 ഭേദിച്ചു, ജിഎസ്ടിയും പണിക്കൂലിയും ചേര്‍ന്നാല്‍ 88,800നും മേലെ

കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണവിലയുടെ റെക്കോര്‍ഡ് തേരോട്ടം. പവന്‍ ചരിത്രത്തിലാദ്യമായി 82,000 രൂപ ഭേദിച്ചു. ഇന്ന് വില 640 രൂപ ഉയര്‍ന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 10,260 രൂപയും. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റെക്കോര്‍ഡ് ഇനി മറക്കാം.

പവന് ഇന്ന് 82,080 രൂപയായെങ്കിലും ആ വിലയ്ക്ക് ഒരു പവന്‍ ആഭരണം കിട്ടില്ല. 3% ജിഎസ്ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും മിനിമം 5% പണിക്കൂലിയും ചേര്‍ന്നാല്‍ 88,825 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 11,105 രൂപയും. ഈമാസം ഇതുവരെ മാത്രം കേരളത്തില്‍ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്.

Signature-ad

18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 65 രൂപ കത്തിക്കയറി റെക്കോര്‍ഡ് 8,500 രൂപയിലെത്തി. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 141 രൂപായയി; ഇതും പുതിയ ഉയരമാണ്. സംസ്ഥാനത്ത് മറ്റു ചില വ്യാപാരികള്‍ ഇന്ന് 18 കാരറ്റ് സ്വര്‍മം വില്‍ക്കുന്നത് 8,425 രൂപയ്ക്കാണ്; വെള്ളി ഗ്രാമിന് 137 രൂപയ്ക്കും.

 

 

 

Back to top button
error: