Breaking NewsKeralaLead Newspolitics

കസ്റ്റഡിമര്‍ദ്ദനം അവാസ്തവം, സംസ്ഥാനത്തുടനീളം നടക്കുന്നതെന്ന് രീതിയിലുള്ള വ്യാഖ്യാനം തെറ്റ് ; ആദ്യമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി ; കുറ്റക്കാരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കസ്റ്റഡി മര്‍ദ്ദനം നടക്കുന്നു എന്നാക്ഷേപിക്കുന്നത് അവാസ്തവമാണെന്നും പോലീസുകാര്‍ തല്ലിച്ചതയ്ക്കുന്ന സംഭവം ഒറ്റപ്പെട്ടവയാണെന്നും മുഖ്യമന്ത്രി. പോലീസിന്റെ ഭാഗത്ത് നിന്നും കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. പോലീസ് കസ്റ്റഡി മര്‍ദ്ദനത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനില്‍ അക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസും യുത്ത് കോണ്‍ഗ്രസും വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. മുഖ്യമന്ത്രി മൗനം വെടിയെണമെന്നും പ്രതികരിക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

എല്‍ഡിഎഫ് യോഗത്തില്‍ ഏകദേശം 40 മിനിറ്റ് സമയമെടുത്ത് മുഖ്യമന്ത്രി പൊലീസ് അതിക്രമത്തെക്കുറിച്ച് സ്വമേധയാ വിശദമായ മറുപടി നല്‍കിയത്. മുന്‍പ് സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് പരാതി ഇപ്പോള്‍ ഉയരുന്നുവെന്നും ഉടനടി തന്നെ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് തുടങ്ങിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഒറ്റപ്പെട്ട പരാതികള്‍ ഉയരുമ്പോള്‍ അതിനെ പര്‍വതീകരിച്ച് കാണിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കൂടി അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നതെന്നും മുഖ്യമന്ത്രി സംസാരത്തിനിടെ സൂചിപ്പിച്ചു.

Signature-ad

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊലീസിന്റെ ഭാഗത്തുനിന്ന് ചെറിയ വീഴ്ചകള്‍ പോലും വരാതിരിക്കാന്‍ ഇനി ശ്രദ്ധയും ഇടപെടലും ഉണ്ടാകുമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ ഈ സുദീര്‍ഘമായ വിശദീകരണത്തില്‍ ഘടകകക്ഷികളും തൃപ്തരാണെന്നാണ് പുറത്തുവരുന്ന വിവരം. സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഉള്‍പ്പെടെ കസ്റ്റഡി മര്‍ദനത്തെക്കുറിച്ച് അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

 

Back to top button
error: