‘മകളുടെ വിവാഹത്തിന് പ്രമുഖ താരങ്ങളെ ക്ഷണിച്ചു, മമ്മൂട്ടി മാത്രമെത്തി; അന്ത്യാഭിലാഷവും സഫലീകരിച്ചു; ജഗതിയേക്കാള്‍ മാര്‍ക്കറ്റ് വാല്യുവുള്ള നടന്‍ നേരിട്ടത്’

മലയാള സിനിമാപ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഹാസ്യനടനാണ് മാള അരവിന്ദന്‍. നാടക നടനായിരുന്ന അദ്ദേഹം യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. ഒരുസമയത്ത് ജഗതി ശ്രീകുമാറിനേക്കാള്‍ മാര്‍ക്കറ്റ് വാല്യു മാള അരവിന്ദന് സിനിമയിലുണ്ടായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് യൂട്യൂബ് ചാനലിലൂടെ മാള അരവിന്ദന്റെ ജീവിതത്തിലുണ്ടായ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.
‘നാടകത്തിനായി കേരള സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി മികച്ച നടനുളള അവാര്‍ഡ് കിട്ടിയത് മാള അരവിന്ദനായിരുന്നു. 15 വര്‍ഷത്തോളം നാടകത്തില്‍ തുടര്‍ന്നതിനുശേഷമാണ് അദ്ദേഹം സിനിമയിലെത്തിയത്. ആദ്യകാലങ്ങളില്‍ സിനിമകളില്‍ ചെറിയ വേഷമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. അധികമാരും മാളയെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് സിനിമയില്‍ അദ്ദേഹത്തിന്റെ തേരോട്ടമായിരുന്നു.
നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തില്‍ മാളയുടെ മാര്‍ക്കറ്റ് വാല്യു ജഗതി ശ്രീകുമാറിനേക്കാള്‍ കൂടുതലായിരുന്നു. ഹിന്ദുവായ അദ്ദേഹം ഒരു ക്രിസ്ത്യാനി യുവതിയെയാണ് വിവാഹം ചെയ്തത്. നിങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞിനെ ഏത് മതത്തില്‍പ്പെടുത്തുമെന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചു. ഹിന്ദുസ്ഥാനി വിഭാഗത്തില്‍പ്പെടുത്തുമെന്നാണ് അദ്ദേഹം മറുപടി കൊടുത്തത്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സിനിമയിലെ പല പ്രമുഖരെയും ക്ഷണിച്ചിരുന്നു. എല്ലാവരെയും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒരൊളൊഴിച്ച് മറ്റാരും ആ വിവാഹത്തില്‍ പങ്കെടുത്തില്ല.
ഇടുക്കിയിലെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ നിന്നാണ് മമ്മൂട്ടിയും ഭാര്യയും പാതിരാത്രിക്ക് മാളയുടെ വീട്ടിലെത്തിയത്. ആ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് മാള അരവിന്ദന്‍ പറഞ്ഞിട്ടുണ്ട്. ക്ഷണിച്ചവരില്‍ നിന്ന് പണമല്ല സഹകരണമാണ് പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാളയുടെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞതും ശ്രമദ്ധയമാണ്. ഭക്ഷണകാര്യങ്ങളില്‍ അച്ഛന് ശ്രദ്ധയൊന്നുമില്ലായിരുന്നു. നല്ല ഭക്ഷണപ്രിയനായിരുന്നു അദ്ദേഹം. ഭക്ഷണം നിയന്ത്രിക്കേണ്ടുന്നതിനെക്കുറിച്ച് പറയുമ്പോള്‍ പറയുന്ന മറുപടി ഇതായിരുന്നു, ഞാന്‍ മരിച്ചാല്‍ മമ്മൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരുബന്ധവുമില്ലാത്ത ഈ മറുപടി കേട്ട് അന്ധാളിച്ച് നിന്ന് പോയിട്ടുണ്ടെന്ന് കിഷോര്‍ പറയുന്നു. അന്ന് ആ മറുപടിയുടെ പൊരുള്‍ മനസ്സിലായിരുന്നില്ല, എന്നാല്‍ മമ്മൂട്ടി ആ വാക്കിനെ അന്വര്‍ത്ഥമാക്കുകയായിരുന്നു. മാള അരവിന്ദന്റെ മരണ സമയത്ത് മമ്മൂട്ടി ദുബായിലായിരുന്നു. എന്നാല്‍ അദ്ദേഹത്തെ അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി അദ്ദേഹം ഓടിയെത്തിയിരുന്നു. പറഞ്ഞ സമയത്തിന് മുന്‍പ് തന്നെ മമ്മൂട്ടി എത്തിയിരുന്നു. സംസ്‌കാര ചടങ്ങുകളെല്ലാം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം പോയത്.
തിലകനെപ്പോലെ സിനിമയിലെ വിലക്കിനെ നേരിട്ട നടനാണ് മാള അരവിന്ദന്‍. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയെന്നതിനെ തുടര്‍ന്നായിരുന്നു വിലക്ക്. വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ പലരും പണം തിരിച്ചേല്‍പ്പിച്ചിരുന്നു. എന്നാല്‍ അതിനെ നിന്റെ അച്ഛനല്ല എന്റെ അച്ഛന്‍ എന്ന ഒരൊറ്റ വാചകം കൊണ്ട് മാള തകര്‍ത്തു. ഈ വാചകം പിന്നീട് മോഹന്‍ലാല്‍ ഒരു സിനിമയില്‍ പറഞ്ഞ് കൈയടി നേടിയിരുന്നു’- ആലപ്പി അഷ്റഫ് പറഞ്ഞു.






