Lead NewsNEWS

വിശ്വാസത്തിന്റെ പേരിൽ ചികിത്സ നിഷേധിച്ചു; കണ്ണൂരിൽ ഇമാം അറസ്റ്റിൽ

കണ്ണൂർ: വിശ്വാസത്തിന്‍റെ മറവിൽ ചികിത്സ വൈകിപ്പിച്ച ഇമാമിനെ അറസ്റ്റ് ചെയ്തു. കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനെയാണ് അറസ്റ്റ് ചെയ്തത്. നാലുവയലിലെ 11 വയസ്സുകാരി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയിലാണ് കുട്ടിയുടെ പിതാവും ഉസ്താദും അറസ്റ്റിലായത്.

നാലുവയൽ ഹിദായത്ത് വീട്ടിൽ സത്താർ, പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഒരു കുടുംബത്തിലെ അഞ്ചു പേരാണ് ഇയാളുടെ ഇടപെടലിനെ തുടർന്ന് കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചത്.

Back to top button
error: