NEWSTRENDING

24 മണിക്കൂറിനിടെ 11,903 കോവിഡ് കേസുകള്‍; 311 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 11,903 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,43,08,140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 311 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,56,191 ആയി.

ഒറ്റദിവസത്തിനിടെ 14,159 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ 3,36,97,740 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവില്‍ രാജ്യത്ത് 1,51,209 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 1,07,29,66,315 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Back to top button
error: