Breaking NewsKeralaLead News

കപ്പലണ്ടി കച്ചവടം ചെയ്ത എം.കെ. കണ്ണന് ഇപ്പോള്‍ കോടികളുടെ സ്വത്ത് ; ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ പാര്‍ട്ടിയെ വെട്ടിലാക്കി ; ശബ്ദസന്ദേശത്തില്‍ സംശയമുണ്ടെന്ന് ഇപ്പോള്‍ മലക്കം മറയുന്നു

തൃശൂര്‍: നേതാക്കള്‍ വലിയ സാമ്പത്തീക ഇടപാടുകള്‍ നടത്തുന്നെ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ വെട്ടിലായി തൃശൂര്‍ സിപിഐഎം. സ്വകാര്യ സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍ പുറത്തുവന്നതോടെ പ്രതികരിക്കാതെ ജില്ലാ നേതൃത്വം. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ വി.പി.ശരത്പ്രസാദിന്റെ പേരിലുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സംഭവം വിവാദമായി മാറിയതോടെ ശരത്പ്രസാദ് ആരോപണങ്ങളില്‍ മലക്കം മറിയുകയും ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ ശബ്ദ സന്ദേശത്തിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഓഡിയോ യില്‍ ഉള്ളത് വസ്തുത വിരുദ്ധമായ കാര്യങ്ങളാണെന്നും പാര്‍ട്ടി നേതാക്കളെ സംബന്ധിച്ച് തനിക്ക് അങ്ങനെ അഭിപ്രായം ഇല്ലെന്നും പോസ്റ്റില്‍ പറയുന്നു. രാഷ്ട്രീയ വിരോധത്താല്‍ പാര്‍ട്ടിയയെും സഖാക്കളെയും താഴ്ത്തിക്കെട്ടുന്നതിനും രാഷ്ട്രീയ മുതലെടുപ്പിനുമായി ഗൂഢാലോചന ചെയ്ത് പുറത്തുവിട്ടതാണ് ഓഡിയോ ക്ലിപ്പെന്ന് ശരത് പ്രസാദ് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

Signature-ad

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പൂറത്താക്കപ്പെട്ടവരുടെ ഗൂഢാലോചനയാണെന്നും വസ്തുതാ വിരുദ്ധവും കള്ളവുമായ കാര്യങ്ങളാണ് ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെക്കുറിച്ച് ഓഡിയോ മുഖാന്തിരം പ്രചരിപ്പിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സിപിഐഎം നടത്തറ ലോക്കല്‍ കമ്മറ്റി അംഗം നിബിനുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ സംഭാഷണമാണ് പുറത്തു വന്നതെന്നാണ് നേരത്തേ ശരത് പ്രസാദ് നല്‍കിയ വിശദീകരണം.

എ സി മൊയ്തീന്‍, എം കെ കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍. സിപിഐഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തില്‍ അഴിമതി നടക്കുന്നെന്നും സംഭാഷണത്തിലുണ്ട്.

”സിപിഐഎമ്മിന്റെ ജില്ലാ ലീഡര്‍ഷിപ്പിലുള്ള ആര്‍ക്കും സാമ്പത്തിക പ്രശ്‌നം ഇല്ല. നേതാക്കളുടെ ഒരു ഘട്ടം കഴിഞ്ഞാല്‍ അവരുടെ ലെവല്‍ മാറും.പണം പിരിക്കാന്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് എളുപ്പമാണ്. സിപിഐഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്മാരാണ്. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. കപ്പലണ്ടി കച്ചവടം ചെയ്ത കണ്ണേട്ടന്‍ രാഷ്ട്രീയം കൊണ്ടാണ് രക്ഷപ്പെട്ടത്. അത്ര വലിയ ഡീലിംഗ്സാണ് അവരൊക്കെ നടത്തുന്നത്.കെ കെ ആര്‍, സെവ്യര്‍, രാമചന്ദ്രന്‍, എ സി മൊയ്ദീന്‍ ഒന്നും നിസാര ആളുകളല്ല. ജില്ലയിലെ അത്ര വലിയ അപ്പര്‍ ക്ലാസ്സ് ആളുകളുമായി ബന്ധങ്ങളാണ് എ സി മൊയ്ദീനുള്ളത്” ശബ്ദരേഖ ഇങ്ങിനെ പോകുന്നു.

Back to top button
error: