പുനീത് രാജ്കുമാറിന്റെ മരണം; വീണ്ടും ഒരു ആരാധക ആത്മഹത്യ കൂടി
ബംഗളൂരു: കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ നിര്യാണത്തില്‍ മനംനൊന്ത് വീണ്ടും ഒരു ആരാധകന് കൂടി ആത്മഹത്യ ചെയ്തു. ബെന്നാര്ഘട്ടക്കു സമീപത്തെ ഷാനുഭുഗനഹള്ളി സ്വദേശിയായ രാജേന്ദ്ര (40) നെയാണ് ഞായറാഴ്ച വൈകീട്ട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അദ്ദേഹത്തിെന്റെ ആഗ്രഹപ്രകാരം കുടുംബാംഗങ്ങള്‍ രാജേന്ദ്രയുടെ കണ്ണുകള്‍ ദാനംചെയ്തു. പുനീതിെന്റ മരണവാര്‍ത്ത തുടര്‍ച്ചയായി ടി.വിയിലൂടെ കണ്ട് ദുഃഖം താങ്ങാനാകാതെയാണ് രാജേന്ദ്ര ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ടു മുതല്‍ പുനീതിെന്റ മരണവാര്‍ത്ത തന്നെയാണ് ടി.വിയില്‍ രാജേന്ദ്ര കണ്ടുകൊണ്ടിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. താന്‍ മരിക്കുകയാണെങ്കില്‍ പുനീതിന്റെ കണ്ണുകള്‍ ദാനം ചെയ്തതുപോലെ തന്റെ
കണ്ണുകളും ദാനം ചെയ്യണമെന്ന് രാജേന്ദ്ര ഭാര്യയോടും മാതാവിനോടും പറഞ്ഞിരുന്നു. ഒക്ടോബര്‍ 28ന് കുടുംബത്തോടൊപ്പം തിരുപ്പതിയിലേക്കു പോയപ്പോഴാണ് പുനീതിെന്റ മരണവാര്‍ത്തയറിഞ്ഞത്.
തുടര്‍ന്ന് യാത്ര വെട്ടിച്ചുരുക്കി വീട്ടിലേക്കു തിരിച്ചെത്തുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ച വരെ പുനീതിെന്റ സംസ്കാര ചടങ്ങുകള്‍ കണ്ടുകൊണ്ടിരുന്ന രാജേന്ദ്ര അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വൈകീട്ട് ഭാര്യയും മാതാവും തുണി അലക്കാന്‍ പുറത്തുപോയ സമയത്താണ് മരണം.
പൊലീസെത്തി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് നാരായണ നേത്രാലയത്തില്നിന്ന് ഡോക്ടര്‍മാരെത്തി കണ്ണുകള്‍ ദാനം ചെയ്യാനുള്ള നടപടി സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് ബെന്നാര്‍ഘട്ട പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസങ്ങളിലായി സംസ്ഥാനത്ത് അഞ്ച് ആരാധകരാണ് പുനീതിന്റെ നിര്യാണത്തില്‍ മനംനൊന്ത് മരിച്ചത്.