Lead NewsNEWS

നിർത്തിയിട്ട മിനിലോറിക്ക് പിറകിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം: നിർത്തിയിട്ട മിനിലോറിക്ക് പിറകിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു . കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ കോഴി കയറ്റി വന്ന ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചാണ് നൗഷാദിനെ പുറത്തെടുത്തത്. തുടര്‍ന്ന് ഉടന്‍ തന്നെ നൗഷാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: