മുഖ്യമന്ത്രിയുടെ മൗനം ഗുണ്ടകളായ പോലീസുകാര്‍ക്കുള്ള ഒത്താശ ; കേരളത്തിലെ മുഖ്യഗുണ്ട പിണറായി വിജയന്‍ തന്നെ ; ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്നത് കൊടിസുനിമാരെന്ന് ഷാഫി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനമൈത്രി പൊലീസിനെ ഗുണ്ടാമൈത്രി പൊലീസാക്കി മാറ്റിയെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം തുടര്‍ച്ചയായി പോലീസ് മര്‍ദ്ദനങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും തനി ഗുണ്ടായിസമായി പൊലീസിനെ ഈ സര്‍ക്കാര്‍ മാറ്റിയെന്നും ഷാഫി പറമ്പിലിന്റെ വിമര്‍ശനം.
പൊലീസ് ഗുണ്ടായിസം വളരുന്നത് പിണറായി വിജയന്റെ പിന്തുണയോടെയാണെന്നും നിയമം സമാധാനത്തോടെ നടപ്പാക്കുന്നവര്‍ക്കല്ല ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കുമാണ് സര്‍ക്കാരും ആഭ്യന്തരവകുപ്പും ഒത്താശ ചെയ്യുന്നതെന്നും വിമര്‍ശിച്ചു. കേരളത്തിലെ മുഖ്യഗുണ്ട പിണറായിയാണ്. ഗുണ്ടകളെ ഇരുവശവും നിര്‍ത്തി നാട് ഭരിക്കാമെന്ന് കരുതിയാല്‍ ജനങ്ങള്‍ മറുപടി നല്‍കും.
സര്‍ക്കാര്‍ പോലീസില്‍ തനി ഗുണ്ടായിസം നടപ്പാക്കിയെന്നും ആഭ്യന്തരവകുപ്പിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് കൊടിസുനിമാരാണ്. പോലീസ് മര്‍ദ്ദനത്തിനെതിരേ കോണ്‍ഗ്രസ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍ എംപി.
പൊലീസിലെ ഗുണ്ടകള്‍ക്ക് സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണം നല്‍കുന്നു. ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നും ശമ്പളം പറ്റുന്ന പൊലീസുകാരന്‍ മര്‍ദിക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുവെങ്കില്‍, അതിന് എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്. അതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതാണ്. കുത്തഴിഞ്ഞ സംവിധാനമായി ആഭ്യന്തര വകുപ്പ്മാറി. പൊലീസിന് കഴിവ് ഇല്ലാത്തതു കൊണ്ടല്ല. നിയന്ത്രണം ഗുണ്ടകള്‍ ഏറ്റെടുത്തതാണ് പ്രശ്‌നം. ഗുണ്ടകള്‍ക്ക് ആഭ്യന്തര മന്ത്രി പ്രൊമോഷന്‍ ഒപ്പിട്ട് നല്‍കുകയാണ്.
ഗുണ്ടകളായ പൊലീസുകാരെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയണം. എന്നാല്‍ ഇതൊന്നും പ്രശ്‌നമല്ല എന്ന നിലപാടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതിലൂടെ നല്‍കുന്നതെന്നും പറഞ്ഞു. ഈ മൗനം കോണ്‍ഗ്രസ് തുടരില്ല. കാക്കി ഇട്ട ഗുണ്ടകള്‍ക്ക് ഇനിയും ശമ്പളം കൊടുത്താല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെറുതെ ഇരിക്കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.






