നാടകം അവസാനിച്ച് കര്ട്ടന്വീണതിന് തൊട്ടുപിന്നാലെ അതേ വേദിയില്‍ തന്നെ പ്രധാന നടന്റെ കല്യാണവും നടന്നു ; ഇരുവരും പരസ്പരം രക്തഹാരം അണിയിച്ചു, കൈപിടിച്ചു നല്‍കിയത് ബിനോയ് വിശ്വം

ആലപ്പുഴ: നാടകം അവസാനിച്ച് കര്ട്ടന് വീണതിന് പിന്നാലെ വിപ്ലവ നാടകം കാണാനെത്തിയ നൂറുകണക്കിനാളുകള്‍ ഒരു വിപ്ലവ കല്യാണത്തിനുകൂടിയാണ് സാക്ഷ്യം വഹിച്ചു. നാടകത്തിലെ പ്രധാന നടന് കൊല്ലം സ്വദേശിനിയെ വിവാഹം കഴിച്ചു. സിപിഐ സംസ്ഥാന സമ്മേളന വേദിയിലാണ് നാടകം പര്യവസാനിച്ചതിന് പിന്നാലെ അതേ വേദിയില്‍ തന്നെ വിവാഹവും നടന്നത്.
നാടകനടന്‍ മൂവാറ്റുപുഴ സ്വദേശി പ്രശാന്ത് തൃക്കളത്തൂരും നഴ്സായ കൊല്ലം സ്വദേശിനി ചിഞ്ചുവുമാണ് അരങ്ങില്‍ വിവാഹിതരായത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വധുവിന്റെ കരം പിടിച്ചുനല്‍കി. സിപിഐ യുടെ സംസ്ഥാന സമ്മേളന വേദിയില്‍ തോപ്പില്‍ ഭാസിയുടെ ‘ഷെല്‍റ്റര്‍’ നാടകമായിരുന്നു നടന്നത്. നാടകം അവസാനിച്ച് കാണികള്‍ എഴുന്നേല്ക്കാന് തുടങ്ങുമ്പോള്‍ മൈക്കിലൂടെ അറിയിപ്പെത്തി. പ്രധാന വേഷമിട്ട നടന് അരങ്ങില്‍വെച്ച് വിവാഹിതനാവുകയാണ് ആരും പോകരുത്.
അരങ്ങില്‍വെച്ച് വിവാഹിതനാകണമെന്നത് വലിയ ആഗ്രഹമായിരുന്നെന്ന് പ്രശാന്ത് പറഞ്ഞു. രണ്ടുപേരും നാടകപ്രേമികളായതിനാലാണ് വിവാഹത്തിന് നാടകവേദി തന്നെ തെരഞ്ഞെടു ത്തതും. പ്രശാന്തും ചിഞ്ചുവും ട്രെയിന്‍ യാത്രയ്ക്കിടെയാണ് കണ്ടുമുട്ടിയത്. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. മൂവാറ്റുപുഴ റിയല്‍ വ്യൂ ക്രിയേഷന്‍സാണ് നാടകം അവതരിപ്പിച്ചത്.






