എസ്ഡിപിഐ പ്രവര്‍ത്തകന്റെ ചരമ വാര്‍ഷികദിനത്തില്‍ എസ്കത്തി കൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ച് ആര്‍എസ്എസ് ; റീല്‍സ് ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്റെ അനുസ്മരണത്തില്‍ എസ് കത്തി കൊണ്ട് കേക്ക് മുറിച്ചതിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. സംഭവത്തിന്റെ റീല്‍സ് ഇട്ട ദുര്‍ഗനഗര്‍ ചുണ്ടയില്‍ എന്ന സംഘപരിവാര്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന് എതിരെയാണ് പൊലീസ് കേസെടുത്തത്. ‘അഭിമാനം കണ്ണവം സ്വയം സേവകര്‍’ എന്നെഴുതിയ കേക്കാണ് എസ് മോഡല്‍ കത്തികൊണ്ട് മുറിച്ചത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ണവം പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 2020 ലാണ് കണ്ണവത്തുളള എസ്ഡിപി ഐ പ്രവര്‍ത്തകനായിരുന്ന സലാഹുദ്ദീനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ എട്ടിന് 3.30-ന് സഹോദര ങ്ങള്‍ക്കൊപ്പം കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ കൈച്ചേരി വളവിനടുത്ത് വെച്ചാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
സലാഹുദ്ദീന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട പരിപാടികള്‍ കഴിഞ്ഞദിവസം എസ്ഡി പിഐ പ്രദേശത്ത് നടത്തിയിരുന്നു. പിന്നാലെ എസ് ആകൃതിയിലുളള കത്തിയുമായി കേക്ക് മുറിക്കുന്ന വീഡിയോ ആര്‍എസ്എസും പ്രചരിപ്പിച്ചു. കേസില്‍ ആര്‍എസ്എസ് മുഖ്യ ശിക്ഷ ക് ചുണ്ടയില്‍ പളളിയത്ത് ഞാലില്‍ അമല്‍രാജ് (22), റിഷില്‍ തുടങ്ങി ഒന്‍പതുപേരാണ് അറസ്റ്റിലായത്.






