Breaking NewsCrimeLead NewsNEWS
മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യമാതാവിനെയും ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ചു; പ്രതി ഓടിരക്ഷപ്പെട്ടു

കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. പുഞ്ചവയല്‍ ചേരുതോട്ടില്‍ ബീന (65), മകള്‍ സൗമ്യ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭര്‍ത്താവ് പ്രദീപ് ആണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാവിലെ 11:50-ഓടു കൂടിയായിരുന്നു സംഭവം.
കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഏറെ നാളായി സൗമ്യയുമായി അകന്നുകഴിയുകയായിരുന്നു പ്രദീപ്. ഞായറാഴ്ച ഇയാള്‍, സൗമ്യയും ബീനയും താമസിക്കുന്ന വാടക വീട്ടിലെത്തി ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






