Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

വിജയ് മല്യയെയും നീരവ് മോദിയെയും തിരിച്ചെത്തിച്ച് വിചാരണ ചെയ്യും? തിഹാര്‍ ജയിലില്‍ പരിശോധന നടത്തി ബ്രിട്ടീഷ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്; അതീവ സുരക്ഷാ വാര്‍ഡുകളില്‍ അടക്കം പരിശോധന

ഡല്‍ഹി: തിഹാര്‍ ജയില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികളും സുരക്ഷയും വിലയിരുത്തിയതായി ബ്രിട്ടീഷ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) സംഘം. മദ്യ വ്യവസായി വിജയ് മല്യ, വജ്രവ്യാപാരി നിരവ് മോദി, യുകെ ആസ്ഥാനമായുള്ള ആയുധ ഉപദേഷ്ടാവ് സഞ്ജയ് ഭണ്ഡാരി തുടങ്ങി രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യ തുടര്‍ച്ചയായി ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്നതിനിടെ ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥയെക്കുറിച്ച് അടുത്തിടെ ബ്രിട്ടീഷ് കോടതികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷനില്‍ നിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേര്‍ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്.

Signature-ad

തിഹാറിലെ നാലാം നമ്പര്‍ ജയിലാണ് സംഘം പരിശോധന നടത്തിയത്. അതീവ സുരക്ഷാ വാര്‍ഡുകളിലടക്കം പരിശോധന നടത്തുകയും തടവുകാരുമായി സംവദിക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തിഹാര്‍ ജയിലിലെത്തുന്ന തടവുകാരെ ആദ്യം പാര്‍പ്പിക്കുന്നത് നാലാം നമ്പര്‍ ജയിലാണ്.

കൈമാറുന്ന തടവുകാര്‍ക്ക് കൃത്യമായ പരിചരണം നല്‍കുമെന്ന് ജയില്‍ അധികൃതര്‍ ഉറപ്പു നല്‍കിയതായാണ് വിവരം. ഉന്നതരായ തടവുകാരെ പാര്‍പ്പിക്കാന്‍ പ്രത്യേക എന്‍ക്ലേവോ എന്‍ക്ലോഷറോ സ്ഥാപിക്കണമെന്ന് സംഘം ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.

സമീപ വര്‍ഷങ്ങളില്‍, തിഹാര്‍ ജയിലിനുള്ളില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍, കൊലപാതകങ്ങള്‍, സഹതടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകള്‍ എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ജയിലിലെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. 2023ല്‍, ഗുണ്ടാ നേതാക്കളായ ടില്ലു താജ്പുരിയയും പ്രിന്‍സ് തെവാട്ടിയയും എതിരാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യ നിലവില്‍ 178 പേരെ തിരിച്ചെത്തിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് 2024 ഡിസംബറില്‍ കേന്ദ്രമന്ത്രി നിത്യാനന്ദ റായ് പാര്‍ലമെന്റില്‍ നല്‍കിയ കണക്ക്. ഇതില്‍ 23 പേരെ മാത്രമാണ് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞത്. ഏറ്റവും കൂടുതല്‍ അപേക്ഷ കെട്ടിക്കിടക്കുന്ന അമേരിക്കയിലും 20 എണ്ണം ബ്രിട്ടനിലുമാണ്. ഖാലിസ്ഥാന്‍ ബന്ധം കണ്ടെത്തിയ നിരവധി ആയുധക്കച്ചവടക്കാര്‍ കഴിയുന്നത് ബ്രിട്ടനിലാണ്. ഇതില്‍ വിജയ് മല്യ, വജ്ര വ്യാപാരി നീരവ് മോദി എന്നിവരാണ്. ലളിത് മോദി, മെഹുല്‍ ചോക്‌സി, ആയുധക്കച്ചവടക്കാരന്‍ സഞ്ജയ് ഭണ്ഡാരി എന്നിവര്‍ക്കെല്ലാം തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കുന്നവരാണ്. കഴിഞ്ഞ ജൂലൈയില്‍ നരേന്ദ്ര മോദി യുകെയില്‍ എത്തിയപ്പോള്‍ ഇത്തരക്കാരെ തിരിച്ചെത്തിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. സമാന ആവശ്യമുന്നയിക്കുമെന്ന് ഫോറിന്‍ സെക്രട്ടറി വിക്രം മിസ്രിയും വ്യക്തമാക്കിയിരുന്നു.

 

Extradition of Nirav Modi, Vijay Mallya soon? UK team inspects Tihar Jail conditions

Back to top button
error: