Breaking NewsIndiaWorld

കോളനി കാലമൊക്കെ കഴിഞ്ഞെന്ന് ട്രംപിനോട് പുടിന്‍ ; സമ്മര്‍ദ്ദപ്പെടുത്തി ഇന്ത്യയേയും ചൈനയേയും വരുതിയില്‍ നിര്‍ത്താന്‍ നോക്കേണ്ട ; ഏഷ്യയിലെ വന്‍ ശക്തികളെ ഇങ്ങിനെയല്ല പരിപാലിക്കേണ്ടത്

മോസ്‌ക്കോ: സാമ്പത്തീക സമ്മര്‍ദ്ദത്തിലൂടെ ഏഷ്യയിലെ രണ്ടുവമ്പന്മാരെ വരുതിയില്‍ നിര്‍ത്താന്‍ നോക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉപദേശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍. ഏഷ്യയിലെ രണ്ടു വലിയ ശക്തികളെ വരുതിയി നിര്‍ത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും റഷ്യയുടെ പങ്കാളികളായ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ ദുര്‍ബ്ബലരാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും പറഞ്ഞു.

ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പുടിന്റെ പ്രതികരണം.  ഇന്ത്യയോടും ചൈനയോടും ഈ രീതിയില്‍ പെരുമാറരുതെന്നും 150 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്കും ശക്തമായ സമ്പദ്വ്യവസ്ഥയുള്ള ചൈനയ്ക്കും എതിരേ തിരിയുമ്പോള്‍ ആ വലിയ രാജ്യങ്ങളുടെ നേതൃത്വത്തിന് എങ്ങിനെയൊക്കെ പ്രതികരിക്കാന്‍ കഴിയുമെന്ന കാര്യം കൂടി മനസ്സില്‍ വെയ്ക്കണമെന്ന് പുടിന്‍ പറഞ്ഞു.

Signature-ad

കൊളോണിയല്‍ യുഗവും കോളനിവാഴ്ചയുമെല്ലാം കഴിഞ്ഞെന്ന് അമേരിക്ക മനസ്സിലാക്കണ മെന്നും ഇന്ത്യയുടേയും ചൈനയുടേയും രാഷ്ട്രീയ ബോദ്ധ്യങ്ങള്‍ക്ക് ചരിത്രത്തിന്റെ കൂടി പിന്തുണയും സ്വാധീനവും ഉണ്ടെന്നും ഇരു രാജ്യങ്ങളും കോളനി വാഴ്ചയുടെ ഇരുണ്ട കാലത്ത് നിന്നും പ്രതിരോധിച്ച് മുന്നിലേക്ക വന്നവരാണെന്നും പുടിന്‍ പറഞ്ഞു. പങ്കാളികളായ രാജ്യങ്ങ ളോട് ഈ രീതിയിലുള്ള സമീപനം ശരിയാകില്ലെന്ന് അമേരിക്ക തന്നെയാണ് മനസ്സിലാക്കേ ണ്ടതെന്നും പുടിന്‍ പറഞ്ഞു.

Back to top button
error: