Breaking NewsCrimeIndiaLead NewsMovieNewsthen Special

കര്‍ണാടക ചലച്ചിത്ര നടി രാണ്യ റാവുവിന് സ്വര്‍ണക്കടത്ത് കേസില്‍ 102 കോടി രൂപ പിഴ ; ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹാജരാക്കിയത് 250 പേജുള്ള നോട്ടീസും, 2,500 പേജുള്ള അനുബന്ധ രേഖകളും

ബംഗലുരു: കര്‍ണാടക ചലച്ചിത്ര നടി രാണ്യ റാവുവിന് സ്വര്‍ണക്കടത്ത് കേസില്‍ 102 കോടി രൂപ പിഴ ചുമത്തി. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് 14.8 കിലോഗ്രാം സ്വര്‍ണ്ണവുമായി രാണ്യ റാവു പിടിയിലായിരുന്നു. ദുബായില്‍ നിന്ന് എത്തിയ പ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI) ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്.

നടിക്ക് പുറമെ, ഹോട്ടലുടമ തരുണ്‍ കൊണ്ടരാജുവിന് 63 കോടിയും, ജ്വല്ലറി ഉടമകളായ സാഹില്‍ സക്കറിയ ജെയിന്‍, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്ക് 56 കോടി വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്കെ തിരേ 250 പേജുള്ള നോട്ടീസും, 2,500 പേജുള്ള അനുബന്ധ രേഖകളുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹാജരാക്കിയത്.

Signature-ad

ഈ വര്‍ഷം ജൂലൈയില്‍ കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ഗ്‌ലിങ് ആക്റ്റ് പ്രകാരം രാണ്യ റാവുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയും വിധി ച്ചിരുന്നു. ഈ കേസില്‍ നിരവധി പ്രതികളുണ്ട്. 72.6 കിലോഗ്രാം സ്വര്‍ണം കടത്തിയതിന് 62 കോടി രൂപ പിഴ ചുമത്തിയ തരുണ്‍ കൊണ്ടൂരു രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി.

പിന്നാലെ പ്രോസിക്യൂഷന്‍ നടപടികളും ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസ മയം, കേസുമായി ബന്ധപ്പെട്ട കോഫെപോസ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുകയും സെപ്റ്റംബര്‍ 11-ലേക്ക് മാറ്റിവെക്കുകയും ചെയ്തു. പിഴത്തുക വീണ്ടെടുക്കുന്നത് ഉറപ്പാക്കാന്‍ അന്വേഷണം വേഗത്തിലാക്കുകയാണെന്ന് ഡി.ആര്‍.ഐ അറിയിച്ചു.

 

Back to top button
error: