ഏഷ്യാ കപ്പില്‍ ഈ മൂന്നു പാക് ബൗളര്‍മാരുടെ സ്ഥിതി എന്താകും? യുഎഇ 12 ഓവറില്‍ അടിച്ചുകൂട്ടിയത് 134 റണ്‍സ്; വിമര്‍ശനവുമായി ആരാധകര്‍

ഇസ്ലാമാബാദ്: ഏഷ്യാ കപ്പിന് ഇനി നാളുകള്‍ മാത്രം ശേഷിക്കേ പങ്കെടുക്കുന്ന ഇന്ത്യയടക്കം എട്ടു ടീമുകള്‍ മുന്നൊരുക്കങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഷാര്‍ജയില്‍ നടക്കുന്ന പാകിസ്താനും യുഎഇയും അഫ്ഗാനിസ്ഥാനുമായുള്ള മത്സരങ്ങളും മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ മത്സരത്തില്‍ യുഎഇക്കെതിരേ 31 റണ്‍സിനു വിജയിച്ചെങ്കിലും അവരുടെ മൂന്നു ബോളര്‍മാരുടെ പ്രകടനം വച്ചു നോക്കുമ്പോള്‍ വമ്പന്‍ ടീമുകള്‍ ഇറങ്ങുന്ന ഏഷ്യ കപ്പിലെ പ്രകടനം എന്താകുമെന്നു വിലയിരുത്തുകയാണ് ആരാധകര്‍.
പേസര്‍ ഹസന്‍ അലിയടക്കമുള്ള മൂന്നു ബൗളര്‍മാര്‍ താരതമ്യേന ദുര്‍ബലരായ യുഎഇ ടീമിനു വീട്ടുകൊടുത്തത് 40 റണ്‍സിനു മുകളിലാണ്. നാല് ഓവറുകളില്‍ മൂന്നു ബൗളര്‍മാര്‍ വിട്ടുകൊടുത്തത് 134 റണ്‍സ് ആണ്. ഈ മൂന്നുപേരും ഏഷ്യ കപ്പിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്.
1. സല്‍മാന്‍ മിര്‍സ: ഇടങ്കയന്‍ പേസറായ സല്‍മാന്‍ നാലോവറില്‍ 43 റണ്‍സാണു വിട്ടു നല്‍കിയത്. 10.80 ആണ് എക്കണോമി. യുഎഇയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഇദ്ദേഹത്തെ ലാഘവത്തോടെയാണു നേരിട്ടത്. ഇന്ത്യ, ബംഗ്ലാദേശ് പോലുള്ള ശക്തമായ ടീമുകള്‍ക്കെതിരേ എന്താകും അപ്പോള്‍ അവസ്ഥയെന്ന് പാക് ആരാധകര്‍ ചോദിക്കുന്നു.
2. ഹസന്‍ അലി: പാകിസ്താന്റെ സ്റ്റാര്‍ ബോളറാണ് ഹസന്‍ അലി. ബോളിംഗില്‍ താളം കണ്ടെത്താന്‍ കഴിയാതെ കഷ്ടത്തിലാണ് ഇദ്ദേഹം കുറച്ചുനാളായി. യുഎഇക്കെതിരേ മൂന്നുവിക്കറ്റ് എടുത്തെങ്കിലും നാല് ഓവറില്‍ 43 റണ്‍സ് ആണു വിട്ടുകൊടുത്തത്. 11.80 റണ്‍സാണ് ഇദ്ദേഹം ശരാശരി വിട്ടുകൊടുത്തത്.
3. സൂഫിയാന്‍ മുഖീം: ഇടങ്കയ്യന്‍ സ്പിന്നറെ യുഎഇ ബാറ്റ്‌സ്മാന്‍മാര്‍ അക്ഷരാര്‍ഥത്തില്‍ ഓടിച്ചിട്ടു തല്ലുകയായിരുന്നു. നാലോവറില്‍ 44 റണ്‍സാണ് ഇദ്ദേഹം വിട്ടുകൊടുത്തത്. യുഎഇയുടെ ആസിഫ് ഖാന്‍ ഇദ്ദേഹത്തെയാണ് ഏറ്റവും കൂടുതല്‍ അടിച്ചു പറത്തിയത്. കൂറ്റന്‍ സിക്‌സറുകളും ഇദ്ദേഹത്തിന്റെ ഓവറുകളില്‍ പിറന്നു. പാകിസ്താന്റെ അവസാന ഇലവനില്‍ സൂഫിയാനും ഉണ്ട്.
മത്സരത്തില്‍ ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താന് 20 ഓവറില്‍ 207 റണ്‍സ് എടുക്കാന്‍ കഴിഞ്ഞു. 38 ബോളില്‍ 69 റണ്‍സ് എടുത്ത സാം അയൂബ് ആണ് ടോപ് സ്‌കോറര്‍. ആറു സിക്‌സറുകള്‍ അടക്കം 56 റണ്‍സ് നേടിയ ഹസന്‍ നവാസിന്റെ ബാറ്റിംഗും നിര്‍ണായകമായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യുഎഇ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുത്തു. 35 ബോളില്‍ 77 റണ്‍സ് നേടിയ ആസിഫ് ഖാന്‍ ആണ് ടോപ് സ്‌കോറര്‍. മുഹമ്മദ് വസിം 18 ബോളില്‍ 33 റണ്‍സും നേടി. മത്സരം പാകിസ്താന്‍ 31 റണ്‍സിനു ജയിച്ചു. അപ്പോഴും ബൗളിംഗിലെ പ്രശ്‌നങ്ങള്‍ പാകിസ്താനു തലവേദനയാകുകയാണ്. Asia Cup 2025: Big Concern For Pakistan As 3 Bowlers Leak 134 Runs






