‘കോയമ്പത്തൂരില്‍ കണ്ടപ്പോള്‍ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പിനിന്നു; വിജയ്യുടെ മുഖത്ത് അടിക്കാന്‍ ആഗ്രഹം’

ചെന്നൈ: ദളപതി വിജയ്യുടെ രാഷ്ട്രീയ പ്രസ്താവനകളെ വിമര്‍ശിച്ച് തമിഴ് നടന്‍ രഞ്ജിത്ത് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചതിന് നടന്റെ മുഖത്തടിക്കണമെന്ന് രഞ്ജിത്ത് പറഞ്ഞു. വിനായക ചതുര്‍ത്ഥി ആഘോഷ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014-ല്‍ കോയമ്പത്തൂരില്‍വെച്ച് മോദിയെ കണ്ടപ്പോള്‍ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പിനിന്ന വിജയ്, ഇപ്പോള്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണെന്ന് രഞ്ജിത്ത് ആരോപിച്ചു. മുഖ്യമന്ത്രിയെ ‘അങ്കിള്‍’ എന്നും പ്രധാനമന്ത്രിയെ ‘മിസ്റ്റര്‍’ എന്നും വിളിക്കുന്ന വിജയ്യുടെ രാഷ്ട്രീയ മര്യാദയെയും രഞ്ജിത്ത് ചോദ്യം ചെയ്തു. മോദി മുസ്ലീം ജനതയെ വഞ്ചിച്ചുവെന്ന വിജയ്യുടെ പ്രസ്താവന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമകളായ രാജമാണിക്യം, ചന്ദ്രോത്സവം എന്നിവയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് രഞ്ജിത്ത്. തമിഴ് സിനിമകളില്‍ കൂടുതല്‍ സജീവമായ അദ്ദേഹം, തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടി രൂപീകരിച്ച വിജയ്യുടെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെയാണ് ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.






