Breaking NewsLead NewsNEWSWorld

വിമാനയാത്രയ്ക്കിടെ നഗ്‌നനായി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ബ്രിട്ടീഷ് എയര്‍വേയ്സ്, ഒടുവില്‍ കുറ്റസമ്മതം

ലണ്ടന്‍: വിമാനയാത്രയ്ക്കിടെ നഗ്‌നനായി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്. ബ്രിട്ടിഷ് എയര്‍വേയ്സ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ ഹേഡന്‍ പെന്തക്കോസ്റ്റിനെ(41) ആണ് കലിഫോര്‍ണിയയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലെ ശുചിമുറിയില്‍ നഗ്‌നനായി കണ്ടെത്തിയത്. വയറുവേദനയാണെന്ന് പറഞ്ഞ് വിമാനത്തിലെ ടോയ്ലറ്റില്‍ കയറിയ ഇയാള്‍ ഏറെ നേരം പുറത്തുവന്നില്ല. ഒടുവില്‍ സഹപ്രവര്‍ത്തകര്‍ വാതില്‍ തുറന്നപ്പോള്‍ നഗ്‌നനായി കാണപ്പെടുകയായിരുന്നു. ഉക്സ്ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതിയില്‍ ഹേഡന്‍ കുറ്റസമ്മതം നടത്തി.

ടോയ്ലറ്റിനുള്ളില്‍ നഗ്‌നനായി കണ്ടെത്തിയ ഹേഡനെ മറ്റൊരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് സ്ത്രം ധരിപ്പിക്കുകയും വിമാനത്തിലെ ഒഴിഞ്ഞ സീറ്റിലേക്ക് മാറ്റുകയും ചെയ്തു. വിമാനം ഹീത്രോയില്‍ എത്തുന്നതുവരെ ജീവനക്കാര്‍ ഓരോ 20 മിനിറ്റിലും ഇയാളുടെ ആരോഗ്യനില പരിശോധിച്ചു. ഹീത്രോയിലെത്തിയ ഉടന്‍ തന്നെ പാരാമെഡിക്കല്‍ ടീം ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രക്തപരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മെത്താംഫെറ്റാമൈന്‍, ആംഫെറ്റാമൈന്‍ എന്നീ ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തി.

Signature-ad

ലഹരിമരുന്ന് ഉപയോഗിച്ച് വ്യോമയാന നിയമങ്ങള്‍ ലംഘിച്ചതിന് ബ്രിട്ടിഷ് എയര്‍വേയ്സ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തുടര്‍ന്ന് നടന്ന നിയമനടപടികളില്‍ ഹേഡന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ ബ്രിട്ടിഷ് എയര്‍വേയ്സ് ഇതുവരെ ഔദ്യോഗിക പ്രസ്താവനയിറക്കിയിട്ടില്ല.

Back to top button
error: