Breaking NewsLead NewsPravasi

യുഎഇയില്‍ നബിദിന അവധി പ്രഖ്യാപിച്ചു: പ്രവാസികള്‍ക്ക് നീണ്ട വാരാന്ത്യം; ആഘോഷം, ഇത്തവണ സൗദിയ്ക്കും യു.എ.ഇയ്ക്കും വ്യത്യസ്ത ദിനങ്ങളില്‍

ദുബായ്: നബിദിനം പ്രമാണിച്ച് യുഎഇയില്‍ സെപ്റ്റംബര്‍ അഞ്ചിന് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇത് വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായര്‍) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും. ഹിജ്റ കലണ്ടറിലെ റബി അല്‍ അവ്വല്‍ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സെപ്റ്റംബര്‍ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു.

ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാല്‍ അവര്‍ക്കും ഇത് നീണ്ട വാരാന്ത്യമായി മാറും. റബി അല്‍ അവ്വല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് യുഎഇയില്‍ സഫര്‍ മാസം 30 ദിവസമായി കണക്കാക്കിയത്. അതിനാല്‍ ഹിജ്റ കലണ്ടറിലെ മൂന്നാം മാസം ഇന്നലെ( 25) ആരംഭിച്ചു. അതുകൊണ്ടാണ് റബി അല്‍ അവ്വല്‍ 12 സെപ്റ്റംബര്‍ 5-ന് വരുന്നത്.

Signature-ad

ഈ വര്‍ഷം സൗദിയും യുഎഇയും ഒരേ ദിവസമല്ല നബിദിനം ആഘോഷിക്കുന്നത്. യുഎഇയെക്കാള്‍ ഒരു ദിവസം മുന്‍പാണ് സൗദി മാസപ്പിറവി കണ്ടത്. ചന്ദ്രന്റെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഹിജ്റ കലണ്ടര്‍. ഓരോ മാസവും ആരംഭിക്കുന്നത് മാസപ്പിറവി കാണുന്നതിനെ ആശ്രയിച്ചാണ്.

Back to top button
error: