Breaking NewsKeralaLead NewsNEWS
ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ പൊട്ടിത്തെറി, പിന്നാലെ പുക; പരിഭ്രാന്തരായി യാത്രക്കാര്‍

ആലപ്പുഴ: ആലപ്പുഴധന്‍-ബാദ് എക്‌സ്പ്രസില്‍നിന്നു പൊട്ടിത്തെറി ശബ്ദവും പിന്നാലെ പുകയും ഉയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരമായി. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് ആലപ്പുഴയില്‍നിന്നു പുറപ്പെട്ട ട്രെയിന്‍ ആറേമുക്കാലോടെ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം.
പൊട്ടിത്തെറി ശബ്ദത്തിന് പിന്നാലെ ട്രെയിനിന്റെ പാന്‍ട്രി കാറിന്റെ ഭാഗത്തുനിന്നാണു പുക ഉയര്‍ന്നത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി പരിശോധിച്ചു. ബ്രേക്ക് ബൈന്‍ഡിങ്ങിലെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി. തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.






