Breaking NewsKeralaLead NewsNEWS

രാജിവെച്ചേ തീരൂ… രാഹുലിനെതിരേ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തലയും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേ തീരൂ എന്ന് ചെന്നിത്തല നിലപാടെടുത്തു. ഇനിയും ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും എത്രയും വേഗം രാഹുലിനെ രാജിവെപ്പിക്കണമെന്നും കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല നിലപാട് അറിയിച്ചു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാനും സാധ്യതയെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടത് അനിവാര്യമാണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇക്കാര്യം സതീശന്‍ ഹൈക്കമാന്‍ഡിനേയും അറിയിച്ചു.രാഹുല്‍ രാജിവെച്ചാല്‍ അത് എതിരാളികള്‍ക്ക് മേല്‍ മുന്‍തൂക്കം നേടാന്‍ കോണ്‍ഗ്രസിന് അവസരം ഒരുക്കുമെന്നും സതീശനെ പിന്തുണയ്ക്കുന്ന നേതാക്കളും വിലയിരുത്തുന്നു.

ഇടതിന് ഇരുട്ടടി! രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കും? കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന്പറയിപ്പിക്കുമെന്ന് സതീശന്‍

Signature-ad

എന്നാല്‍, കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് കെപിസിസി അധ്യക്ഷനടക്കം മറ്റൊരു വിഭാഗത്തിന്റെ നിലപാട്. രാഹുല്‍ രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പിനായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തുമോ എന്ന ഭയവും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

 

Back to top button
error: