മോദിയുടെ റാലിയില്‍ രണ്ട് RJD എംഎല്‍എമാര്‍; ബിഹാറില്‍ ‘ഇന്ത്യ’ മുന്നണിക്ക് തിരിച്ചടി

പട്ന: ബിഹാറില്‍ ആര്‍ജെഡിക്ക് വന്‍തിരിച്ചടിനല്‍കി ഗയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയുടെ വേദിയില്‍ രണ്ട് ആര്‍ജെഡി എംഎല്‍എമാര്‍. നവാഡ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിഭാ ദേവി, രജൗലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രകാശ് വീര്‍ എന്നിവരാണ് മോദിയുമായി വേദി പങ്കിട്ടത്.
ആര്‍ജെഡിയുടേത് പ്രീണനരാഷ്ട്രീയമാണെന്ന് മോദി വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് എംഎല്‍എമാര്‍ പരിപാടിയില്‍ പങ്കെടുത്തത്. സംഭവം ഇതിനകം തന്നെ ആര്‍ജെഡിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
ആര്‍ജെഡി മുന്‍ എംഎല്‍എ രാജ് ബല്ല യാദവിന്റെ ഭാര്യയാണ് ബിഭാദേവി. ഈയടുത്ത് ഒരു ബലാത്സംഗക്കേസില്‍ രാജ് ബല്ല യാദവിനെ പട്ന ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സംവരണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രകാശിന് ഇക്കുറി സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം രാഹുല്‍ ഗാന്ധി നയിച്ച വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കവേ തേജസ്വി യാദവ് വ്യക്തമായ സൂചന നല്‍കുകയും ചെയ്തിരുന്നു.
റാലിയില്‍ ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരേ അതിരൂക്ഷവിമര്‍ശമായിരുന്നു മോദി ഉന്നയിച്ചത്. വോട്ട് ബാങ്ക് പ്രീണനത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാര്‍ക്ക് പ്രയോജനം ലഭിക്കാന്‍ ആര്‍ജെഡി, ബിഹാറികളുടെ അധികാരങ്ങള്‍ തട്ടിപ്പറിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചു.






