Breaking NewsKeralaLead NewsNEWS

നിര്‍ദേശമുണ്ടായിട്ടും സ്ഥലത്തുണ്ടായിരുന്നിട്ടും യൂത്ത് കോണ്‍. പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍; കടുത്ത അതൃപ്തിയില്‍ കോഴിക്കോട് ഡിസിസി

കോഴിക്കോട്: നിര്‍ദേശം ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നതില്‍ ഡിസിസി കടുത്ത അതൃപ്തിയിലാണ്. ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പ്രതികരിച്ചു.

പരിപാടിയില്‍ പങ്കെടുക്കാന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടത് ഡിസിസി നേതൃത്വമാണ്. കോഴിക്കോട് ഉണ്ടായിട്ടും എന്തുകൊണ്ട് പരിപാടിയില്‍ പങ്കെടുത്തില്ലെന്ന കാര്യത്തില്‍ ചാണ്ടി ഉമ്മനോട് വിശദീകരണം ആരായും. എന്തു കൊണ്ട് വിട്ടു നിന്നു എന്ന് അന്വേഷിക്കുമെന്ന് പ്രവീണ്‍കുമാര്‍ വ്യക്തമാക്കി.

Signature-ad

ചാണ്ടി ഉമ്മനോട് പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടതാണ്. വിട്ടുനിന്നെങ്കില്‍ അത് തെറ്റാണ്. എന്തുകൊണ്ട് വിട്ട് നിന്നു എന്ന് അറിയില്ല. ചാണ്ടി ഉമ്മന്‍ ജില്ലയില്‍ ഉണ്ടായിരുന്നിട്ടും പരിപാടിക്ക് എത്തിയില്ല . രമ്യ ഹരിദാസാണ് പകരം പങ്കെടുത്തതെന്നും അദ്ദേഹം അറിയിച്ചു. പങ്കെടുക്കാതിരുന്നത് ബോധപൂര്‍വ്വം ആണെങ്കില്‍ തെറ്റാണ്. ഗ്രൂപ്പ് വഴക്കൊന്നുമില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

 

 

Back to top button
error: