Breaking NewsLead NewsSocial MediaTRENDING

21 വയസില്‍ പിറന്ന മകള്‍, അമ്മയെ പോലെ പെരുമാറ്റം; കാവ്യയുടെ സാഹചര്യം മനസിലാക്കി ഇടപെടല്‍…

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധ നേടുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായ മീനാക്ഷി അടുത്ത കാലത്താണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. കാവ്യ മാധവന്റെ ലക്ഷ്യ എന്ന ബ്രാന്‍ഡിന്റെ സാരി ധരിച്ചുള്ള മീനാക്ഷിയുടെ പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കമന്റ് ബോക്‌സില്‍ പതിവ് പോലെ മീനാക്ഷിയുടെ അച്ഛന്റെയും അമ്മയുടെ ആരാധകരുടെ അഭിപ്രായ പ്രകടനങ്ങളാണ്. മഞ്ജുവിന്റെ മകള്‍ എന്ന് ആരാധകര്‍ അഭിമാനത്തോടെ പറയുമ്പോള്‍ ദിലീപേട്ടന്റെ സ്വന്തം എന്ന് നടന്റെ ആരാധകരും പറയുന്നു.

ലക്ഷ്യയുടെ മോഡലായി മീനാക്ഷി തുടരെ ഫോട്ടോഷൂട്ടുകള്‍ നടത്തുന്നുണ്ട്. കാവ്യ അച്ഛന്റെ മരണ ശേഷം കുറച്ച് നാളായി സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. മിക്കപ്പോഴും സ്വകാര്യതയിലേക്ക് കടക്കുന്ന കമന്റുകള്‍ മീനാക്ഷി നീക്കം ചെയ്യാറാണ് പതിവ്. മീനാക്ഷിയുടെ പുതിയ ഫോട്ടോയ്ക്കും മഞ്ജു വാര്യര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. ഇരുവരെയും എന്നാണ് ഒരുമിച്ച് കാണാനാവുക എന്നാണ് ആരാധകരുടെ ചോദ്യം. വേര്‍പിരിയല്‍ സമയത്ത് മകള്‍ തന്റെ കൂടെ വരണമെന്ന് മഞ്ജു നിര്‍ബന്ധം പിടിച്ചിരുന്നില്ല. അച്ഛനൊപ്പം നില്‍ക്കാനായിരുന്നു മീനാക്ഷിയുടെ തീരുമാനം.

Signature-ad

മകള്‍ അച്ഛനൊപ്പം സുരക്ഷിതതയും സന്തോഷവതിയുമാണെന്ന് മനസിലാക്കിയായിരുന്നു മഞ്ജു മകളുടെ തീരുമാനത്തെ അം?ഗീകരിച്ചത്. എന്നാല്‍ ആരാധകരുടെ മനസില്‍ ഇപ്പോഴും ഇത് വിഷമമാണ്. മഞ്ജു എത്രമാത്രം വിഷമിച്ച് കാണുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബന്ധം പിരിഞ്ഞ ശേഷം മകളെ മഞ്ജുവിന് നേരില്‍ കാണാന്‍ പറ്റുന്നുണ്ടോ എന്ന് പോലും വ്യക്തമല്ല.

മഞ്ജുവിന്റെ 21ാം വയസില്‍ പിറന്ന മകളാണ് മീനാക്ഷി. 19 വയസില്‍ വിവാഹ ജീവിതത്തിലേക്ക് കടന്നയാളാണ് മഞ്ജു. ഇന്ന് മീനാക്ഷിയുടെ പ്രായം 25 ആണ്. വിവാഹമോചിതയാകുമ്പോള്‍ 36 കാരിയാണ് മഞ്ജു. മുന്നോട്ടുള്ള ഭാവിയെക്കുറിച്ച് മഞ്ജുവിന് പിരിയുമ്പോള്‍ വലിയ ധാരണയില്ലായിരുന്നു. സിനിമാ ലോകത്ത് രണ്ടാം വരവില്‍ മഞ്ജുവിന് ലഭിച്ച സ്ഥാനം അപൂര്‍വ കാഴ്ചയാണ്. ഇന്ത്യയില്‍ മറ്റൊരു നടിക്കും തിരിച്ച് വരവില്‍ ഇത്രയും വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല.

ഇന്ന് കരിയറിലെ തിരക്കുകളിലാണ് മഞ്ജു വാര്യര്‍. സ്വകാര്യ വിഷയങ്ങള്‍ മഞ്ജു വാര്യര്‍ അഭിമുഖങ്ങളിലൊന്നും സംസാരിക്കാറില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബലമാണ് മീനാക്ഷി എന്ന് ദിലീപ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദിലീപ് ജീവിതത്തില്‍ വലിയ വിവാദത്തിലകപ്പെട്ടപ്പോഴും മീനാക്ഷി അച്ഛനൊപ്പം നിന്നു.അച്ഛനാണ് മീനാക്ഷിയുടെ എല്ലാമെന്നാണ് ആരാധകര്‍ പറയാറുള്ളത്. കാവ്യയെ ഈ പ്രായത്തില്‍ മീനാക്ഷിക്ക് അമ്മയായി കാണാനാകില്ലെന്നും സുഹൃത്തുക്കളെ പോലെ അവര്‍ കഴിയുമെന്നുമാണ് ഒരിക്കല്‍ ദിലീപ് പറഞ്ഞത്.

വിവാഹിതയായ ശേഷം സിനിമാ രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു മഞ്ജു. 15 വര്‍ഷം സിനിമാ ലോകത്ത് നിന്നും നടി വിട്ട് നിന്നത് കുടുംബത്തിന് വേണ്ടിയായിരുന്നു. ബന്ധം അകന്ന ശേഷമാണ് നടി അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. പിന്നീട് മഞ്ജു ദിലീപിനേക്കാള്‍ വലിയ താരമായി മാറി. മീനാക്ഷി സിനിമാ രംഗത്തേക്ക് വരണമെന്നും അമ്മയെ പോലെ മികച്ച അഭിനേത്രിയായി മാറണമെന്നും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.

Back to top button
error: