Breaking NewsKeralaLead NewsNEWS

ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ചു കയറി; അപകടം ‘അമ്മ’ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകവെ

പാലക്കാട്: സിനിമാ നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടിയില്‍ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ആറുമണിക്കാണ് അപകടം. കോയമ്പത്തൂരില്‍ നിന്ന് മടങ്ങി വരികയായിരുന്ന ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ണാടി വടക്കുമുറിയില്‍ വച്ച ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു.

ബിജുക്കുട്ടന്‍ ആയിരുന്നില്ല കാര്‍ ഓടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടം.

Signature-ad

പരുക്കേറ്റ ബിജുക്കുട്ടനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജുക്കുട്ടന്റെ കൈക്കാണ് പരുക്ക് പറ്റിയതെന്നും പരുക്ക് സാരമുള്ളതല്ല എന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പിന്‍ഭാഗത്ത് ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയശേഷം ബിജുക്കുട്ടന്‍ എറണാകുളത്തേക്ക് തിരിച്ചു.

 

Back to top button
error: