Breaking NewsIndiaLead NewsNEWS

നിത്യോപയോഗ സാധനങ്ങളുടെ വില കുറയും, ജിഎസ്ടി പരിഷ്‌കാരം ദീപാവലിക്ക്; സ്വകാര്യമേഖലയില്‍ ആദ്യ ജോലി ലഭിക്കുന്നവര്‍ക്ക് 15,000 രൂപ; യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി

ന്യൂഡല്‍ഹി: പുതിയ ജിഎസ്ടി പരിഷ്‌കാരം ദീപാവലിക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറയും. മധ്യവര്‍ഗത്തിന്റെ ജീവിതം കൂടുതല്‍ സുഖകരമാക്കും. സ്വകാര്യമേഖലയില്‍ ആദ്യ ജോലി ലഭിക്കുന്നവര്‍ക്ക് 15,000 രൂപ. യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കമാകും. പിഎം വികസിത ഭാരത തൊഴില്‍ പദ്ധതി വഴി മൂന്നര കോടി യുവാക്കള്‍ക്ക് പ്രയോജനമുണ്ടാകും. മത്സ്യത്തൊഴിലാളികളെയും കര്‍ഷകരെയും ഇന്ത്യ കൈവിടില്ല. പിന്നോക്ക വിഭാഗങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും മോദി പറഞ്ഞു.

Signature-ad

വിദേശ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ എന്തിന് നമ്മള്‍ ആശ്രയിക്കണമെന്ന് മോദി ചോദിച്ചു. ഇന്ത്യയ്ക്ക് സ്വന്തമായി സമൂഹമാധ്യമ പ്ലാറ്റ്‌ഫോം വേണം. രാജ്യത്ത് ലക്ഷക്കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍. കോടിക്കണക്കിന് യുവതി യുവാക്കള്‍ ഈ രംഗത്തുണ്ട്. ആഗോള മാര്‍ക്കറ്റുകള്‍ ഇന്ത്യ ഭരിക്കണം. നമുക്ക് സ്വന്തം നിലയ്ക്ക് മുന്നോട്ടു പോകുവാന്‍ കരുത്തുണ്ടെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. വികസിത ഭാരത്തിന്റെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതിഫലിച്ചതും ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ്. പ്രതിരോധ ശക്തിയുടെ ആധാരം സ്വയം പര്യാപ്തതയാണ്. നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു. ഇന്ത്യയുടെ ആണവോര്‍ജ ശേഷി പത്തിരട്ടി വര്‍ധിച്ചിരിക്കുന്നു. ഈ മേഖലയില്‍ നിരവധി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Back to top button
error: