Breaking NewsKeralaLead NewsNEWS
ന്യൂയോര്‍ക്കില്‍ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു

കോട്ടയം: ന്യൂയോര്‍ക്കില്‍ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. തോട്ടയ്ക്കാട് പന്തപാട്ട് (കല്ലട) ആല്വിന് (27) ആണ് മരിച്ചത്. പി.വി.വറുഗീസിന്റെയും എലിസബത്ത് വര്‍ഗീസിന്റെയും മകനാണ്. ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റില്‍ ആല്വിന് ഓടിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
ന്യൂജേഴ്സി ഓറഞ്ച്ബര്‍ഗിലെ ക്രസ്ട്രോണ്‍ ഇലക്രോണിക്സില്‍ സിസ്റ്റം മാനേജരാണ്. സഹോദരങ്ങള്‍: ജോവിന് വര്‍ഗീസ്, മെറിന് ജോബിന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് വെസ്ലി ഹില്‍സ് ഹോളി ഫാമിലി സിറോ മലബാര്‍ ചര്‍ച്ചിലെ ശുശ്രൂഷയ്ക്കുശേഷം ന്യൂയോര്‍ക്ക് നാനുവെറ്റ് സെ യ്ന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍.






