Breaking NewsKeralaLead NewsNEWS

തിരുവനന്തപുരം-ഡല്‍ഹി വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്; വിമാനത്തില്‍ കേരള എംപിമാരും, എല്ലാവരും സുരക്ഷിതര്‍

ചെന്നൈ: എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കു പുറപ്പെട്ട എഐസി2455 വിമാനമാണ് ഞായറാഴ്ച രാത്രി അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിന്റെ വെതര്‍ റഡാറില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്നാണു അടിയന്തരമായി ഇറക്കിയത്. കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ.രാധാകൃഷ്ണന്‍, റോബര്‍ട്ട് ബ്രൂസ് എന്നീ എംപിമാരും വിമാനത്തിലുണ്ട്.

വൈകിട്ട് 7.15നായിരുന്നു വിമാനം തിരുവനന്തപുരത്തു നിന്നും പറന്നുയരേണ്ടിയിരുന്നത്. എന്നാല്‍ വിമാനം അരമണിക്കൂറോളം വൈകിയാണു ഇവിടെനിന്നും പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്ന ശേഷമാണു ചെന്നൈയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്നാണു വിമാനം വഴിതിരിച്ചുവിട്ടതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Signature-ad

വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ”വിമാനം സാങ്കേതിക തകരാറുകളെ തുടര്‍ന്നു ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു.

 

Back to top button
error: