Breaking NewsKeralaLead News

പാലോട് രവിയുടെ വിവാദ ഫോണ്‍വിളിയില്‍ ഒരു കുഴപ്പവുമില്ല ; സദുദ്ദേശ്യത്തോടെ നടത്തിയ സംഭാഷണമെന്ന് തിരുവഞ്ചൂരിന്റെ അച്ചടക്ക സമിതി ; കെപിസിസിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം : പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ പരുക്കില്ലാത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ച കെപിസിസി അച്ചടക്കസമിതി. പാലോട് രവിയുടേത് സദുദ്ദേശ്യമാ യിരുന്നെന്നും ആ രീതിയില്‍ നടത്തിയ സംഭാഷണമാണ് പുറത്തു വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെപിസിസി പ്രസിഡന്റ് സണ്ണിജോസഫിന് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ പാലോട് രവി തിരുവഞ്ചൂര്‍ രാധാകൃഷ്ണണനോട് തന്റെ നിലപാട് വിശദീകരിച്ചു. കെപിസിസി അച്ചടക്കസമിതി അധ്യക്ഷനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്നില്‍ വിവാദനായകന്‍ പുല്ലമ്പാറ ജലീല്‍ പ്രതിനിധീകരിച്ചിരുന്ന കമ്മറ്റിയിലെ അംഗങ്ങളടക്കം മൊഴി നല്‍കിയിരുന്നു.

Signature-ad

വിവാദത്തില്‍ തെളിവെടുപ്പിനായി എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കാണാന്‍ ജലീല്‍ ഡിസിസി ഓഫീസ് എത്തിയെങ്കിലും നേതാക്കള്‍ മടക്കി അയച്ചു. ഇതോടെ ഇയാള്‍ എംഎല്‍എ ഹോസ്പിറ്റല്‍ പോയി തിരുവഞ്ചൂരിന് പരാതി കൈമാറി.

കഴിഞ്ഞ ദിവസം, പാലോട് രവിയെ നേരിട്ട് കണ്ട പുല്ലമ്പാറ ജലീല്‍ ക്ഷമ ചോദിച്ചിരുന്നു. വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെളിവെടുപ്പ് തുടങ്ങുന്ന ദിവസം അനുവാദം ചോദിക്കാതെയായിരുന്നു ജലീല്‍ പാലോടിന്റെ വീട്ടില്‍ എത്തിയത്.

എന്നാല്‍ ജലീലിന്റെ ക്ഷമാപണം പാലോട് തള്ളുകയും ചെയ്തു. മാപ്പ് അപേക്ഷിച്ചെങ്കിലും എല്ലാം അന്വേഷണ സമിതിയോട് പറയൂ എന്ന മറുപടി മാത്രം നല്‍കി പാലോട് രവി ജലീലിനെ മടക്കി അയയ്ക്കുകയായിരുന്നു.

ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചവരുടെ പേരു വിവരങ്ങള്‍ ജലീല്‍ പറഞ്ഞെങ്കിലും പാലോട് മുഖവിലയ്ക്കിടത്തില്ല. പിന്നാലെ ഇന്ദിരാഭവനില്‍ എത്തി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ നേരിട്ട് കണ്ടും ജലീല്‍ പരാതി നല്‍കി.

Back to top button
error: