Breaking NewsSports

കളിയുമില്ല, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എപ്പോള്‍ തുടങ്ങുമെന്നും ഉറപ്പില്ല ; കളിക്കാരുടേയും സപ്പോര്‍ട്ട് സ്റ്റാഫുകളുടേയും ശമ്പളം അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ച് ബംഗലുരു എഫ്‌സി

ബംഗലുരു: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഈ വര്‍ഷം പന്തുരുളുമോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ കളിക്കാരുടേയും സ്റ്റാഫുകളുടേയും ശമ്പളം മരവിപ്പിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ക്ലബ്ബ് ബംഗലുരു എഫ് സി. ഒന്നാം ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും താരങ്ങളുടെയും ശമ്പളം അനിശ്ചിതകാലത്തേക്കാണ് മരവിപ്പിച്ചിരിക്കുന്നതെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ ഇതിഹാസം സുനില്‍ഛേത്രി അടക്കമുള്ളവര്‍ ഇതില്‍ പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ഫുട്‌ബോള്‍ ക്ലബ് നടത്തുന്നത് വെല്ലുവിളിയാണ്. ആ വെല്ലുവിളി പോയ സീസണുകളിലും ഉണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈ സീസണില്‍ കളി നടക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ടേറിയ തീരുമാനം എടുക്കുകയാണെന്നും ലീഗിന്റെ ഭാവി എന്തെന്ന് തീരുമാനമാകാത്തിടത്തോളം കാലം മറ്റൊരു പോംവഴി തങ്ങള്‍ക്ക് മുന്നിലില്ലെന്നും ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Signature-ad

ഇന്ത്യയിലെ പ്രധാന ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന് തുടങ്ങുമെന്ന് ആര്‍ക്കും ഇതുവരെ പറയാറായിട്ടില്ല. ഈ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ എട്ട് ക്ലബ്ബ്കളുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡല്‍ഹിയില്‍ വച്ച് യോഗം വിളിച്ചിട്ടിട്ടുണ്ട്. ഓഗസ്റ്റ് ഏഴിനാണ് യോഗം നടക്കുക.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നടത്തിപ്പുകാരായ എഫ്എസ്ഡിഎല്ലും എഐഎഫ്എഫും തമ്മിലുള്ള എംആര്‍എ പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ലീഗ് തന്നെ പ്രതിസന്ധിയിലായത്. 2025 സെപ്റ്റംബറില്‍ ഐഎസ്എല്‍ തുടങ്ങുമെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകളെങ്കിലും ഡിസംബറില്‍ എംആര്‍എ അവസാനിക്കും എന്നത് ഐഎസ് എല്ലിന്റെ ഭാവിയെ പ്രതിസന്ധിയിലാക്കി.

Back to top button
error: