Breaking NewsCrimeLead NewsNEWS

ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം; യുവതിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു, 6 പേര്‍ അറസ്റ്റില്‍

മലപ്പുറം: ജയിലിലുള്ള ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു യുവതിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. മഞ്ചേരി സ്വദേശിയായ യുവതിയെ പെരിന്തല്‍മണ്ണയിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചെന്നാണു പരാതി. പീഡനത്തിന് ഒത്താശ ചെയ്ത ദമ്പതികളും ലോഡ്ജ് നടത്തിപ്പുകാരനും അടക്കമുള്ളവരാണ് അറസ്റ്റിലായത്. ജൂലൈ 27ന് ആയിരുന്നു സംഭവം.

ലോഡ്ജ് നടത്തിപ്പുകാരന്‍ മണ്ണാര്‍ക്കാട് അരിയൂര്‍ ആര്യമ്പാവ് കൊളര്‍മുണ്ട വീട്ടില്‍ രാമചന്ദ്രന്‍ (63), തിരൂര്‍ വെങ്ങാലൂര്‍ കുറ്റൂര്‍ അത്തന്‍പറമ്പില്‍ റെയ്ഹാന്‍ (45), കൊപ്പം വിളയൂര്‍ സ്വദേശി കണിയറക്കാവ് താമസിക്കുന്ന മുണ്ടുക്കാട്ടില്‍ സുലൈമാന്‍ (47), കുന്നക്കാവ് പുറയത്ത് സൈനുല്‍ ആബിദീന്‍ (41), പയ്യനാട് തോരന്‍ വീട്ടില്‍ ജസീല (27), ഇവരുടെ ഭര്‍ത്താവ് പള്ളിക്കല്‍ ബസാര്‍ ചോലക്കല്‍ കൂറായി വീട്ടില്‍ സനൂഫ് (36) എന്നിവരെയാണു പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, സിഐ സുമേഷ് സുധാകരന്‍, എസ്‌ഐ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

Signature-ad

പൊലീസ് പറയുന്നത്: രാമചന്ദ്രനും ജസീലയും സനൂഫും ഗൂഢാലോചന നടത്തി യുവതിയെ പെരിന്തല്‍മണ്ണയിലെ ലോഡ്ജിലെത്തിച്ചു. ഇവിടെവച്ചു രാമചന്ദ്രനും റെയ്ഹാനും സുലൈമാനും സൈനുല്‍ ആബിദീനും ചേര്‍ന്നു പീഡിപ്പിച്ചു. മറ്റു പ്രതികളില്‍നിന്നു രാമചന്ദ്രന്‍ പണം കൈപ്പറ്റിയ ശേഷം ജസീലയും സനൂഫുമായി വീതിച്ചെടുത്തെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയായാണു ജയിലിലായത്.

 

Back to top button
error: