‘ഇന്നും ഭാര്യയായി അവിടെയുണ്ടായേനെ, ആ ബന്ധം അറിഞ്ഞപ്പോള്‍, മഞ്ജു ആ വീട്ടില്‍ ഇങ്ങനെയായിരുന്നു’

മഞ്ജു വാര്യരുടെ ജീവിതത്തിലുണ്ടായ നാടകീയ സംഭവങ്ങള്‍ ഏവര്‍ക്കും അറിയാവുന്നതാണ്. ദിലീപുമായുള്ള വിവാഹ ശേഷം കരിയര്‍ വിട്ട മഞ്ജു പിന്നെ തിരിച്ച് വരുന്നത് വിവാഹ മോചനത്തിന് ശേഷമാണ്. കാവ്യ മാധവനുമായി ദിലീപിനുള്ള അടുപ്പം അറിഞ്ഞതോടെയായിരുന്നു വേര്‍പിരിയലെന്നാണ് സിനിമാ ലോകത്തെ സംസാരം. ഇതേക്കുറിച്ച് ഒരിക്കല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്.
ആ തീരുമാനം എടുക്കുന്ന ഘട്ടത്തില്‍ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ് മനസിലാക്കി കൊടുത്തിട്ടുണ്ട്. നല്ല്ത് പോലെ ആലോചിച്ചിട്ടേ ഇറങ്ങിപ്പോകാന്‍ പാടുള്ളൂ, തിരിച്ച് കയറുമ്പോള്‍ ഉണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. അഭിനയം വേണ്ടെന്ന് വെച്ച തീരുമാനത്തെക്കുറിച്ച് സത്യം പറഞ്ഞാല്‍ ഞാന്‍ ചോദിച്ചിരുന്നില്ല. പക്ഷെ ആ കുറേ വര്‍ഷങ്ങള്‍ അതിനുളളില്‍ ഉണ്ടായ കാര്യങ്ങളൊക്കെ വളരെ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്.
എന്തുകൊണ്ടാണ് പിന്നെ അഭിനയിക്കാതിരുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. അങ്ങനെ കുത്തി കുത്തി ചോദിക്കാറില്ല. ആകെ ഞാന്‍ ചോദിച്ചത് ദിലീപും കാവ്യയും തമ്മിലുള്ള റിലേഷന്‍ഷിപ്പ് എന്നാണ് അറിഞ്ഞതെന്നാണ്. ഈ ബന്ധം ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ മഞ്ജു അവിടെ തന്നെ ഉണ്ടായിരുന്നേനെ എന്നാണ് എനിക്ക് തോന്നുന്നത്.
ഈ റിലേഷന്‍ഷിപ്പ് അറിഞ്ഞത് കൊണ്ട് മാത്രമാണ് ആ കുട്ടി പുറത്ത് വന്നത്. അല്ലെങ്കില്‍ അവള് അവളുടെ ഇഷ്ടത്തിന് ഡാന്‍സും കളിച്ച് ഭംഗിയായി ജീവിച്ച് പോകുമായിരുന്നു. മഞ്ജു വാര്യരുമായി ആദ്യം സൗഹൃദമില്ലായിരുന്നെങ്കിലും ഒരു അനാഥയെ പോലെ തോന്നിയിരുന്നു. അച്ഛനും അമ്മയും ഒക്കെ എതിര്‍ത്തിട്ടാണ് ഇയാളുടെ (ദിലീപ്) കൂടെ പോയി ജീവിച്ചത്.
സ്വാഭാവികമായും അതിലൊരു ബുദ്ധിമുട്ട് ഉണ്ടാകും. താനെടുത്ത ജീവിതത്തില്‍ ഇങ്ങനെയൊരു പരാജയം സംഭവിച്ചല്ലോ എന്ന് തോന്നും. എന്താണ് ചെയ്യേണ്ടത്, പൈസയില്ല. അമ്മയും അച്ഛനും സഹോദരനും നീ ഇങ്ങോട്ട് പോര് എന്ന് പറയും. കയറി ചെല്ലാന്‍ ഒരു വീടുണ്ട്. ഇല്ലെന്നല്ല. പക്ഷെ ഇനിയെന്ത് എന്ന കണ്ഫ്യൂഷന് അന്ന് ഉണ്ടായിരുന്നു. ഒരുപാട് ചിന്തിച്ച് ഡിപ്രഷനടിച്ച് വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് അവള് അന്ന് കടന്ന് പോയതെന്നും ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞു.
മഞ്ജുവിനെ വിവാഹ ശേഷം അവാര്‍ഡ് ഫങ്ഷന് പോലും കണ്ടിട്ടില്ല. വല്ലാത്തൊരു അടിച്ചമര്‍ത്തലാണ് അവിടെ നടന്നത്. അതൊന്നും അവള് കാര്യമാക്കിയില്ല. 14 വര്‍ഷം എന്ത് ചെയ്തെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അവിടെ ലാപ് ടോപ്പില്‍ സിനിമ കാണും, അല്ലെങ്കില്‍ പുസ്തകം വായിക്കും എന്നാണ് മഞ്ജു പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി അന്ന് ഓര്‍ത്തു.
അക്കാലത്ത് ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ തുടങ്ങിയവരുമായുള്ള സൗഹൃദമായിരുന്നു മഞ്ജുവിന് ആശ്വാസമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ദിലീപുമായി അകന്ന ശേഷം ‘ഹൗ ഓള്‍ഡ് ആര് യു’ എന്ന സിനിമയിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. ഇതിന് ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്.
അടുത്തിടെയാണ് കാവ്യയുടെ പിതാവ് മരിച്ചത്. അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് കാവ്യ മാധവന്. വിവാഹ ശേഷം നടി ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. മറുവശത്ത് മഞ്ജു വാര്യര്‍ സിനിമകളുടെ തിരക്കിലാണ്. മലയാളത്തിലും തമിഴിലും നടി ഇന്ന് സജീവമാണ്. എമ്പുരാന് ആണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം വന്‍ വിജയം നേടി. മഞ്ജുവിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.






