Breaking NewsCrimeLead NewsNEWS

വികസന പദ്ധതികളുടെ പേരില്‍ കോടികള്‍ തട്ടി; മുങ്ങിയ മലപ്പുറം ജില്ലാ പഞ്ചാ. അംഗം പിടിയില്‍; ലീഗ് നേതാവിന് പിടിവീണത് മുംബൈ വിമാനത്താവളത്തില്‍

മുംബൈ: വിവിധ പദ്ധതികളില്‍ നിക്ഷേപം നടത്തിയാല്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്ലീം ലീഗ് അംഗം ടി.പി ഹാരിസ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. യുഎഇയില്‍ നിന്ന് ഇന്നലെ രാവിലെ ഒന്‍പതിന് മുംബൈ വിമാനത്താവളത്തിലെത്തിയ ഹാരിസിനെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടഞ്ഞുവച്ച അധികൃതര്‍ മുംബൈ പൊലീസിന് കൈമാറുകയായിരുന്നു.

മലപ്പുറം രാമപുരം സ്വദേശിയില്‍ നിന്ന് 3.57 കോടി രൂപ തട്ടിയെന്ന കേസില്‍ കഴിഞ്ഞ ദിവസം മലപ്പുറം പൊലീസ് കേസ് എടുത്തിരുന്നു. വിവാദങ്ങള്‍ക്കിടെ വിദേശത്തേക്ക് കടന്ന ഹാരിസിനെതിരെ കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതാണ് മുംബൈ വിമാനത്താവളത്തില്‍ പിടികൂടാന്‍ സഹായകമായത്.

Signature-ad

മുംബൈയില്‍ വച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അവിടുത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലെത്തിക്കും.

Back to top button
error: