അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് എന്നെയും മകനെയും ഇറക്കിവിട്ടു, ഭര്‍തൃവീട്ടില്‍ മാനസിക പീഡനം; കണ്ണൂരില്‍ പുഴയില്‍ ചാടിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ്

കണ്ണൂര്‍: പഴയങ്ങാടി വയലപ്രയില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ വയലപ്ര സ്വദേശി എം.വി റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഭര്‍തൃ വീട്ടില്‍ വലിയ മാനസിക പീഡനം നേരിട്ടെന്ന് കുറിപ്പില്‍. എല്ലാ പീഡനങ്ങള്‍ക്കും ഭര്‍ത്താവ് കമല്‍ രാജ് കൂട്ടുനിന്നു.തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് ഇറക്കിവിട്ടു.
മകനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ല എന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.ഭര്‍തൃ മാതാവ് ഒരിക്കലും സമാധാനം നല്‍കിയിട്ടില്ല.മകനെ വേണമെന്ന സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റിയില്ല.തന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ നീതി കിട്ടില്ല. കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവര്‍ക്കൊപ്പമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തത്. അന്ന് വൈകുന്നേരം റീമയുടെ മൃതദേഹം കണ്ടെടുത്തു.രണ്ട് ദിവസത്തിന് ശേഷമാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്. 2016 മുതല്‍ റീമയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.ദിവസങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ പാലത്തിന് മുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയായിരുന്നു.






