Breaking NewsLead NewsNEWSWorld
റഷ്യയില്‍ 50 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു; ദുരന്തം ചൈനീസ് അതിര്‍ത്തിയില്‍

മോസ്‌കോ: റഷ്യയില്‍ 50 പേരുമായി വിമാനം തകര്‍ന്നു വീണു. കിഴക്കന്‍ അമുര്‍ മേഖലയിലെ ചൈനീസ് അതിര്‍ത്തിക്കു സമീപമാണ് എന്‍-24 അംഗാര എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. വിമാനത്തില്‍ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
സൈബീരിയ ആസ്ഥാനമായ എയര്‍ലൈന്‍ കമ്പനിയാണ് അംഗാര. അമുര്‍ മേഖലയിലെ ടിന്‍ഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം. ലാന്‍ഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നിലച്ചു. റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിരുന്നു.






