Breaking NewsCrimeLead NewsNEWS

ഇന്‍സ്റ്റഗ്രാം പ്രണയം, ഒന്നിച്ച് താമസം; എഎസ്‌ഐയായ കാമുകിയെ കൊന്ന് അതേ സ്റ്റേഷനില്‍ കീഴടങ്ങി സൈനികന്‍

അഹമദാബാദ്: പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തിയ ശേഷം പൊലീസില്‍ കീഴടങ്ങി സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. കച്ചിലെ അഞ്ജര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയ അരുണാബെന്‍ ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ലിവ് ഇന്‍ പങ്കാളിയായ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ദിലീപ് ഡാങ്ചിയ അരുണാബെന്‍ ജോലി ചെയ്തിരുന്ന അതേ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടില്‍ വച്ച് അരുണാബെന്നും ദിലീപും തമ്മില്‍ വഴക്കുണ്ടായതായാണ് പൊലീസ് പറയുന്നത്. സംസാരത്തിനിടയില്‍ ദിലീപിന്റെ അമ്മയെക്കുറിച്ച് അരുണ മോശം പരാമര്‍ശം നടത്തിയെന്നും തര്‍ക്കം രൂക്ഷമായതോടെ ദിലീപ് ദേഷ്യത്തില്‍ അരുണബെന്നിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

Signature-ad

മണിപ്പുരില്‍ ജോലി ചെയ്തിരുന്ന ദിലീപും അരുണയും തമ്മില്‍ ദീര്‍ഘനാളായി പരിചയത്തിലായിരുന്നെന്നും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പരിചയത്തിലായത്. തുടര്‍ന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

Back to top button
error: