Breaking NewsKeralaLead NewsNEWS

പരസ്യത്തില്‍ കണ്ട അടിവസ്ത്രമല്ല കിട്ടിയത്, തിരുവനന്തപുരം സ്വദേശിനിക്ക് 5,000 രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം: ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം സ്വദേശിനി മൂന്ന് ഫ്രണ്ട് ഓപ്പണ്‍ ബ്രായുടെ പായ്ക്കിന് ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ ഓര്‍ഡര്‍ നല്‍കിയത്. വീഴ്ചയെ തുടര്‍ന്ന് പൂര്‍ണ ബെഡ്റെസ്റ്റില്‍ ആയിരുന്നു യുവതിയപ്പോള്‍.

‘ഫ്രണ്ട് ബട്ടണ്‍ ബക്കിള്‍ സ്ലീപ് ബ്രാ’ ആയിരുന്നു യുവതി തെരഞ്ഞെടുത്തത്. 2.09.2024-ന്, അവര്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ടവീുശള്യയില്‍ ഓര്‍ഡര്‍ നല്‍കിയത്. ക്യാഷ് ഓണ്‍ ഡെലിവറി ആയി 799 രൂപയാണ് പേയ്മെന്റ് നടത്തിയത്. പാക്കറ്റ് പൊട്ടിച്ചു നോക്കിയ യുവതി അമ്പരന്നു. ഫ്രണ്ട് ഓപ്പണ്‍ ബ്രായ്ക്കാണ് ഓര്‍ഡര്‍ കൊടുത്തെങ്കിലും കിട്ടിയത് ബാക് ഓപ്പണ്‍. പരസ്യത്തില്‍ മൂന്നെണ്ണമുള്ള പായ്ക്ക് എന്ന് പറഞ്ഞിരുന്നതെങ്കിലും കിട്ടിയത് രണ്ടെണ്ണം മാത്രം. രണ്ടിന്റെയും അളവുകള്‍ വ്യത്യസ്തവും യുവതിക്ക് ഉപയോഗിക്കാനാവാത്തതും.

Signature-ad

ഇതേതുടര്‍ന്ന്, വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി പരാതി നല്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് യുവതി തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ മുമ്പാകെ യുവതി തനിക്ക് കിട്ടിയ ഇന്‍വോയ്സും അയച്ചുകിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും തെളിവായി ഹാജരാക്കി.

തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സേവനത്തില്‍ വീഴ്ച വരുത്തി എന്ന് കണ്ടെത്തി. ‘എതിര്‍ കക്ഷിയുടെ സേവനത്തിലെ വീഴ്ച മൂലം പരാതിക്കാരിക്ക് മനോവ്യഥയും സാമ്പത്തിക നഷ്ടവുമുണ്ടായി. ആയതിനാല്‍ എതിര്‍കക്ഷി പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കാന്‍ ബാധ്യസ്ഥമാണ്,’ കമ്മീഷന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനോട് പരാതിക്കാരിയില്‍ നിന്ന് വാങ്ങിയ 799 രൂപ തിരിച്ചു നല്‍കാനും 5,000 രൂപ നഷ്ടാരിഹാരമായി നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ കോടതിച്ചെലവായി 2,500 രൂപയും നല്‍കണം. ഒരു മാസത്തിനുള്ളില്‍ കൊടുത്തില്ലെങ്കില്‍ റീഫണ്ട് തുകയ്ക്കും നഷ്ടപരിഹാരത്തിനും കൊടുക്കുന്ന തീയതി വരെ 9 ശതമാനം വാര്‍ഷിക പലിശ കൂടി നല്‍കണമെന്നും ഉത്തരവിലുണ്ട്.

ജില്ലാ കമ്മീഷന്‍ പ്രസിഡന്റ് പി.വി. ജയരാജന്‍, അംഗങ്ങളായ പ്രീതാ ജി. നായര്‍ വിജു വി.ആര്‍. എന്നിവരുടെ ബെഞ്ചാണ് കേസ് കേട്ടത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം പ്രതിനിധികള്‍ കോടതിയില്‍ കോടതിയില്‍ ഹാജരാവാഞ്ഞതിനാല്‍ എക്‌സ്-പാര്‍ട്ടി ആയാണ് കേസ് നടന്നത്.യുവതിക്ക് വേണ്ടി ഹാജരായത് അഡ്വക്കേറ്റ് ശ്രീവരാഹം എന്‍.ജി. മഹേഷ്, അഡ്വക്കേറ്റ് ഷീബ ശിവദാസന്‍ എന്നിവരായിരുന്നു.

 

Back to top button
error: