ഞെരമ്പന്‍മാരെക്കൊണ്ടു തോറ്റു! പാഴ്സല്‍ വാങ്ങാനെത്തുന്ന യുവതികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം; വെള്ളയില്‍ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: നഗരപരിധിയില്‍ സ്ത്രീകള്‍ക്കുമുന്‍പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. വെള്ളയില്‍ സ്വദേശിയായ ചെക്രായിന്‍വളപ്പ് എംവി ഹൗസില്‍ ഷറഫുദ്ദീനെ (55) ആണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്.
ആറിന് രാത്രി ഒന്‍പതുമണിയോടെ ബാലന് കെ. നായര്‍ റോഡിലെ റസ്റ്ററന്റില്‍ ഭക്ഷണം പാഴ്സല്‍ വാങ്ങാനെത്തിയ യുവതികള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാറില്‍ കാത്തിരിക്കുമ്പോഴാണ് ഇയാള്‍ യുവതികള്‍ക്കുമുന്‍പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
യുവതി നടക്കാവ് പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും സ്ത്രീകള്‍ക്കുമുന്‍പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതായി കണ്ടെത്തി.
അതേസമയം, സ്കൂള്‍വിട്ട് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കുനേരേ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ചെക്യാട് പുളിയാവ് പന്നിയന്റെവിട അനസ് (29)നെയാണ് നാദാപുരം എസ്ഐ വിഷ്ണു അറസ്റ്റുചെയ്തത്. ഇയാളുടെപേരില്‍ പോക്സോ ആക്ട് പ്രകാരം പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകീട്ട് നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ ബസ്സിറങ്ങി ചാലപ്പുറം റോഡിലേക്ക് നടന്നുപോവുകയായിരുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ക്കുനേരേയാണ് അതിക്രമം. ഈ സമയത്ത് കാറിലെത്തിയ അനസ് വസ്ത്രംനീക്കി നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ കാറിന്റെ നമ്പര്‍ സഹിതം നാദാപുരം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് രാത്രിതന്നെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.






