NEWSPravasi

കുവൈത്തില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക്; ജാഗ്രത വേണമെന്ന് അധികൃതര്‍

കുവൈത്ത് സിറ്റി: വരും ദിവസങ്ങളില്‍ കുവൈത്തില്‍ ചൂട് ഉയരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. താപനില 50 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക് ഉയരുമെന്ന് കാലവാസ്ഥ കേന്ദ്രം അറിയിച്ചു. നിലവില്‍ പകലും,രാത്രിയും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് റാബിയ മേഖലയില്‍ ആണ്. ഇവിടെ കഴിഞ്ഞ ചൊവ്വാഴ്ച 51 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.

Signature-ad

ജഹ്‌റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസിലും താപനില എത്തിയിരുന്നു. നിലവില്‍ അനുഭവപ്പെടുന്ന കനത്ത ചൂട് ശനിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കുവൈത്തിലെ ചില മേഖലകളില്‍ 50 മുതല്‍ 52 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനമര്‍ദത്തിന്റെ വ്യാപനമാണ് രാജ്യത്തെ ഉയര്‍ന്ന താപനിലക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ധരാര്‍ അല്‍ അലി പറഞ്ഞു. നേരത്തെ തൊഴിലാളികള്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാവാക്കാന്‍ നേരത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയിരിക്കുന്നു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം മുതല്‍ നിയമം നടപ്പിലാക്കാക്കിയത്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

 

 

Back to top button
error: