Social MediaTRENDING

‘എല്ലാ കേസിലും മുഖമാകുന്ന യുവനടന്‍ പ്രണവിനെ തെറിവിളിച്ചു, മോഹന്‍ലാല്‍ അറിഞ്ഞതോടെ ആ തീരുമാനമെടുത്തു’

ലയാള സിനിമയിലെ താരസംഘടനയായ അമ്മയെ നയിക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. മൂന്ന് മാസത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക എന്നാണ് വിവരം. പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനമുണ്ടായത് നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണെന്ന റിപ്പോര്‍ട്ട് ചില മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാല്‍ തുടരണമെന്ന് ഒരു വിഭാഗം താരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും നടന്‍ ഒഴിവാകുകയായിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാല്‍ എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനെമടുത്തതെന്നും അതില്‍ ഒരു കാരണം എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. എല്ലാ കേസിലും അകപ്പെടുന്ന ഒരു യുവനടന്‍ പ്രണവ് മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.

Signature-ad

ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്

‘നാട്ടില്‍ നടക്കുന്ന ഏത് കേസിലും മുഖമാകുന്ന ഒരു യുവനടന്‍. ഒന്നോ രണ്ടോ പടം വൃത്തിയായി ഓടിയപ്പോള്‍, ഇനി ഞാനാണ് സൂപ്പര്‍ സ്റ്റാര്‍ കൊണ്ടുവാ പത്ത് കോടി എന്നൊക്കെ ആവശ്യപ്പെടുന്നുണ്ടല്ലോ. കഥ ആവശ്യപ്പെടുന്ന ബഡ്ജറ്റ് 15 കോടിയാണെങ്കില്‍ ചുരുങ്ങിയത് മുപ്പത് കോടി മുടക്കുന്ന സിനിമകളില്‍ മാത്രമേ ഞാന്‍ ഇനി അഭിനയിക്കൂ എന്ന് പറയുന്ന ഈ പൊട്ടന്‍ ചെറുക്കന്‍.

അവന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റില്‍, ആരോടും ഒരു പരാതിയും പരിഭവവും പറയാതെ ജീവിക്കുന്ന പ്രണവിനെ പോലും തരംതാണ രീതിയില്‍ എന്തൊക്കെയോ തെറി പറഞ്ഞു. ഇത് കേട്ടതിന് ശേഷമാണ് ഞാന്‍ ഇനി അമ്മയുടെ തലപ്പത്തേക്ക് ഇല്ലെന്ന തീരുമാനം മോഹന്‍ലാല്‍ എടുത്തത്. പ്രണവിനെയൊക്കെ ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ സാധിക്കുമോ. അയാള്‍ ആര്‍ക്കും ഒരു ശല്യമില്ലാതെ ജീവിക്കുന്ന ആളല്ലേ.

ഈ പൊട്ടന്‍ രണ്ട് പടം ഓടിയപ്പോള്‍ ഞാനാണ് മലയാളത്തിലെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മുകളിലാണെന്ന് ചിന്തിക്കുന്ന പൊട്ടന്‍, ഇപ്പോള്‍ പറയുന്നത് എന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്നാണ്. നട്ടാല്‍ കുരുക്കാത്ത കള്ളമാണ് അവന്‍ പറയുന്നത്. പ്രണവിനെക്കുറിച്ച് പറഞ്ഞത് മോഹന്‍ലാല്‍ അറിഞ്ഞു എന്നറിഞ്ഞപ്പോഴായിരിക്കണം, ഫേസ്ബുക്ക് ഹാക്ക് ചെയ്തെന്ന കള്ളം പറഞ്ഞത്. ഹാക്ക് ചെയ്തെങ്കില്‍ സൈബര്‍ സെല്ലിനെ അറിയിക്കണ്ടേ. ഇവനൊക്കെ ആയിരം പോസ്റ്റിട്ടാലും മോഹന്‍ലാലിനും പ്രണവിനും ഒരു ചുക്കും സംഭവിക്കില്ല’.

 

Back to top button
error: